പാകിസ്താൻ താരം ബാറ്റിങ്ങിനിറങ്ങുമ്പോൾ സ്റ്റേഡിയത്തിൽ റസ്‍ലിങ് ചാമ്പ്യൻഷിപ്പിലെ ഇൻട്രൊ ഡി.ജെ; ബോഡി ഷെയിമിങ്ങെന്ന് വിമർശനം
text_fieldsവെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ പാകിസ്താൻ വിക്കറ്റ് കീപ്പർ അസം ഖാൻ ബാറ്റിങ്ങിനിറങ്ങുമ്പോൾ സ്റ്റേഡിയത്തിൽ ലോക റസ്‍ലിങ് ചാമ്പ്യൻഷിപ്പിന്റെ ഇൻട്രൊ ഡി.ജെ േപ്ല ചെയ്തതിനെ ചൊല്ലി വിവാദം. യൂനിവേഴ്സിറ്റി ഓവൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫിൻ അലന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ (62 പന്തിൽ 137 റൺസ്) പാകിസ്താന് മുന്നിൽ 225 റൺസ് വിജയലക്ഷ്യമാണ് ആതിഥേയർ മുന്നോട്ടുവെച്ചത്.
10.5 ഓവറിൽ പാകിസ്താൻ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെടുത്ത് നിൽക്കെയാണ് അസം ഖാൻ ക്രീസിലെത്തുന്നത്. ഇതിനിടെ സ്റ്റേഡിയത്തിൽ ഉച്ചത്തിൽ ഡി.ജെ േപ്ല ചെയ്യിക്കുകയായിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിൽ ഒരു വിഭാഗം ആരാധകർ പ്രതിഷേധവുമായി എത്തി. ഇത് താരത്തെ അപമാനിക്കുന്നതാണെന്നും ബോഡി ഷെയ്മിങ് ആണെന്നുമായിരുന്നു ആക്ഷേപം. 10 റൺസെടുത്ത അസംഖാനെ മാറ്റ് ഹെന്റി പുറത്താക്കിയിരുന്നു.
മത്സരത്തിൽ 45 റൺസിനാണ് പാകിസ്താൻ പരാജയപ്പെട്ടത്. ഒന്നാം ട്വന്റി 20യിൽ 46 റൺസിന് കീഴടങ്ങിയ പാകിസ്താൻ രണ്ടാം മത്സരത്തിൽ 21 റൺസിനാണ് തോറ്റത്. മൂന്നാം മത്സരവും തോറ്റതോടെ അഞ്ച് കളികളടങ്ങിയ പരമ്പര സന്ദർശകർക്ക് നഷ്ടമായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളിൽ പാക് ടീമിന്‍റെ തുടർച്ചയായ ഏഴാം തോൽവിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.