2028 ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിന് അംഗീകാരമായി
text_fieldsലോസ് എഞ്ചൽസിൽ 2028ൽ നടക്കുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് ഔദ്യോഗിക അംഗീകാരമായി. ഐ.ഒ.സി പ്രസിഡന്റ് തോമസ് ബാച്ചിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിനായി തീരുമാനമെടുത്തിരുന്നു. ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് യോഗം നടന്നത്.
അഞ്ച് മത്സരങ്ങൾ പുതുതായി ഒളിമ്പിക്സിൽ ഉൾപ്പെടുത്താനായിരുന്നു ശിപാർശയുണ്ടെന്നും അത് ഇന്ന് നടക്കുന്ന യോഗത്തിൽ പരിഗണിക്കുമെന്നും ഇന്റർനാഷണൽ ഒളിമ്പിക് കമിറ്റിയുടെ സ്പോർട്സ് ഡയറക്ടർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമായത്.
128 വർഷങ്ങൾക്ക് ശേഷമാവും ക്രിക്കറ്റ് വീണ്ടും ഒളിമ്പിക്സിന്റെ ഭാഗമാവുക. 1900ത്തിൽ പാരീസിൽ നടന്ന ഒളിമ്പിക്സിലാണ് ഇതിന് മുമ്പ് ക്രിക്കറ്റ് ഉൾപ്പെടുത്തിയത്. ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിൽ സന്തോഷമറിയിച്ച് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.