ഷാർജയിൽ റൺമഴ; വിജയക്കുട ചൂടി ഡൽഹി
text_fieldsഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ റൺമഴ െപഴ്ത മത്സരത്തിൽ ഡൽഹി കാപിറ്റൽസ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ 18 റൺസിന് തോൽപിച്ചു.
229 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ കൊൽക്കത്തക്കായി ഓയിൻ മോർഗൻ (18 പന്തിൽ 44), രാഹുൽ ത്രിപതി (16 പന്തിൽ 36) പൊരുതിയെങ്കിലും അവസാന ഓവറുകളിൽ അതിശക്തമായി തിരിച്ചുവന്ന ഡൽഹി വിജയം പിടിച്ചെടുക്കുകയായിരുന്നു.
ആദ്യം ബാറ്റുചെയ്ത ഡൽഹി യുവതാരങ്ങളായ ശ്രേയസ് അയ്യർ (38 പന്തിൽ 88 നോട്ടൗട്ട്), പൃഥ്വി ഷാ (41പന്തിൽ 66), ഋഷഭ് പന്ത് (17 പന്തിൽ 38) എന്നിവരുടെ പ്രകടന മികവിൽ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു.
കൊൽക്കത്തക്ക് നിശ്ചിത ഓവറിൽ എട്ടിന് 210 റൺസെടുക്കാനേ സാധിച്ചുള്ളൂ. മോർഗനും ത്രിപതിക്കും പുറമെ നിതീഷ് റാണയും (35 പന്തിൽ 58), ശുഭ്മാൻ ഗില്ലും (28) കൊൽക്കത്തക്കായി പൊരുതി. അവസാന ഓവറിൽ 26 റൺസ് വേണ്ടിയിരുന്ന കൊൽക്കത്തക്ക് ഏഴ് റൺസ് മാത്രമാണ് നേടാനായത്.
നാല് മത്സരങ്ങളിൽ നിന്നും ആറ് പോയൻറുമായി ഡൽഹി പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. നാല് കളികളിൽ നിന്ന് അത്രയും തന്നെ പോയൻറുമായി കൊൽക്കത്ത അഞ്ചാമതാണ്.
പ്രതീക്ഷ നകി മോർഗൻ- ത്രിപതി സഖ്യം
കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ കൊൽക്കത്തയുടെ ഓപണർ സുനിൽ നരെയ്ൻ (3) വീണ്ടും പരാജയമായി. ശുഭ്മാൻ ഗില്ലും നിതീഷ് റാണയും ചേർന്ന് ടീമിനെ പവർപ്ലേ പിന്നിടുേമ്പാൾ ഒന്നിന് 59 റൺസെന്ന നിലയിലെത്തിച്ചു. സ്കോർ 72ൽ എത്തി നിൽക്കേ ഗിൽ പന്തിന് പിടി നൽകി മടങ്ങി.
നാലാമനായി ക്രീസിലെത്തിയ ആേന്ദ്ര റസലും (13) അഞ്ചാമനായെത്തിയ നായകൻ ദിനേഷ് കാർത്തിക്കും (6) എളുപ്പം മടങ്ങി. അർധസെഞ്ച്വറി പൂർത്തിയാക്കി ഉടൻ 12.4 റാണ മടങ്ങുേമ്പാൾ സ്കോർ നാലിന് 117. ശേഷം മോർഗനും ത്രിപതിയും മത്സരിച്ച് അടി തുടങ്ങി. 17ാം ഓവറിൽ സ്റ്റോയ്നിസിനെതിരെ ഇരുവരും ചേർന്ന് 24 റൺസ് വാരി.
ആ ഓവറിൽ ത്രിപതിയായിരുന്നു സ്റ്റാറായത്. തൊട്ടടുത്ത ഓവറിലും 23 റൺസ് പിറന്നു. റബാദക്കെതിരെ മോർഗൻ ഹാട്രിക് സിക്സടിച്ചു. എന്നാൽ19ാം ഒാവറിൽ മോർഗനെ ആൻറിച് നോർയെ പുറത്താക്കിയതോടെ കളി തിരിയുകയായിരുന്നു. അവസാന ഓവറിൽ അവശേഷിച്ച പ്രതീക്ഷയായ ത്രിപതിയെ സ്റ്റോയ്നിസ് ബൗൾഡാക്കിയതോടെ കൊൽക്കത്തയുടെ പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു.
അയ്യർ ഷോ
ടോസ് നേടിയ കൊൽക്കത്ത ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡൽഹിക്കായി ഓപണർമാരായ പൃഥ്വി ഷായും ശിഖർ ധവാനും ഒന്നാം വിക്കറ്റിൽ അർധസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി.
ധവാൻ 26 റൺസെടുത്ത് പുറത്തായി. ശേഷം വന്ന നായകൻ ശ്രേയസ് അയ്യരും (38 പന്തിൽ 88 നോട്ടൗട്ട്) ഋഷഭ് പന്തും (17 പന്തിൽ 38) മധ്യനിരയിൽ കൊൽക്കത്തൻ ബൗളർമാരെ തൂക്കിയടിച്ചു.
26 പന്തിലാണ് അയ്യർ ഫിഫ്റ്റി തികച്ചത്. ഏഴ് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു അയ്യരുടെ മാസ്മരിക ഇന്നിങ്സ്. മാർകസ് സ്റ്റോയ്നിസ് ഒരു റൺസെടുത്ത് പുറത്തായി. ഷിംറോൺ ഹെറ്റ്മെയർ (7) നായകനൊപ്പം പുറത്താകാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.