ഐ.പി.എൽ: ഡൽഹിക്ക് ടോസ്; ഇത്തവണ ബൗളിങ്ങിനില്ല
text_fieldsദുബൈ: അറേബ്യൻ മണ്ണിലെ ഐ.പി.എൽ രാജാക്കന്മാരെ നിർണയിക്കുന്ന രാവിൽ ഡൽഹി ക്യാപിറ്റൽസ് ബാറ്റിങ്ങിന്. മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പ്ലേ ഓഫിൽ ടോസ് ലഭിച്ചിട്ടും ബൗളിങ് തെരഞ്ഞെടുത്തത് പരാജയമായപ്പോൾ, ഇത്തവണ മാറ്റി പരീക്ഷിക്കാനാണ് ഡൽഹിയുടെ തീരുമാനം.
കണക്കിെൻറ കളിയിലും പ്രവചന പണ്ഡിറ്റുകളുടെ കണക്കിലും മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനാണ് മുൻതൂക്കം നൽകുന്നത്. ഇന്ന് ആറാം ഫൈനലിന് ഇറങ്ങുന്ന അവരുടെ ലക്ഷ്യം അഞ്ചാം കിരീടമാണ്. എന്നാൽ, അട്ടിമറിക്ക് പേരുകേട്ട ഡൽഹി ക്യാപിറ്റൽസിന് അത്ഭുതങ്ങൾ കാണിക്കുമോയെന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്.
അഞ്ചു മത്സരങ്ങളിൽ തോറ്റിട്ടുണ്ടെങ്കിലും ഈ സീസണില്‍ മുംബൈ ഇന്ത്യൻസ് രണ്ടേ രണ്ടു മത്സരങ്ങളിൽ മാത്രമാണ് തീര്‍ത്തും നിറം മങ്ങിപോയത്. െചന്നെക്കെതിരെയുള്ള ആദ്യ മത്സരവും ഹൈദരാബാദിനെതിരെയുള്ള അവസാന മത്സരത്തിലും. എന്നാല്‍ ബാക്കിയെല്ലാ മത്സരത്തിലും എതിരാളികള്‍ കഠിനമായി പൊരുതിയാണ് മുംബൈയെ പരാജയപ്പെടുത്തിയത്. ഡൽഹി കന്നി കിരീടം സ്വന്തമാക്കണമെന്ന് നിരവധി ആരാധകർ സ്വപ്നം കാണുന്നുണ്ടെങ്കിലും അത് എളുപ്പമാവില്ലെന്നർഥം.
ബാറ്റിംഗ്- ബൗളിങ് നിരയുടെ ബാലൻസാണ് മുംബൈയുടെ കരുത്ത്. ക്യാപ്റ്റൻ രോഹിത് ശർമ നിറംമങ്ങിയാലും മറ്റുള്ളവർ ടീമിനെ നയിക്കും. 15 മത്സരങ്ങളില്‍ നിന്ന് 483 റണ്‍സാണ് ഓപ്പണ്‍ ക്വിൻറണ്‍ ഡികോക്ക് നേടിയിട്ടുള്ളത്. സൂര്യകുമാര്‍ യാദവ് ഇതുവരെ 461 റണ്‍സും ഇഷാന്‍ കിഷന്‍ 483 റണ്‍സും നേടിയിട്ടുണ്ട്. രണ്ട് പേര്‍ക്കും സ്‌ട്രൈക്ക് റേറ്റ് 140ന് അടുത്തുണ്ട്. അവസാനത്തിൽ കടന്നാക്രമിക്കുന്ന
ഹര്‍ദിക് പാണ്ഡ്യക്കും കിരോണ്‍ പൊള്ളാര്‍ഡിനും 180ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുണ്ട്. ഡല്‍ഹിക്കെതിരായ ആദ്യ പ്ലേഓഫില്‍ 17 ഓവറില്‍ അഞ്ചിന് 145 എന്ന നിലയില്‍ നിന്ന് ഹര്‍ദികാണ് ടീമിനെ 200 റണ്‍സില്‍ എത്തിച്ചത്.
ബൗളിങ്ങിൽ ജസ്പ്രീത് ബുംറയും ട്രെന്‍ഡ് ബോള്‍ട്ടും ചേര്‍ന്ന് 49 വിക്കറ്റുകളാണ് ഈ സീസണില്‍ നേടിയത്. രാഹുല്‍ ചഹാര്‍ സ്പിന്‍ വിഭാഗത്തില്‍ 15 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. മറ്റൊരു പേസറായ ജെയിംസ് പാറ്റിന്‍സണ്‍ പോലും 11 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
14 മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റാണ് ബുംറ നേടിയത്. 6.71 ആണ് ഇക്കോണമി. അവസാന മൂന്ന് മത്സരത്തില്‍ നേടിയത് പത്ത് വിക്കറ്റുകള്‍. വെറും 45 റണ്‍സ് മാത്രമാണ് വഴങ്ങിയത്. വിക്കറ്റെടുക്കുന്നത് മാത്രമല്ല റണ്ണൊഴുക്ക് തടയുന്നതും, ടീമിന് ബ്രേക്ക് ത്രൂകള്‍ സമ്മാനിക്കുന്നതും ബുംറയ്ക്ക് മാത്രമുള്ള മിടുക്കാണ്.
ഡൽഹി ചരിത്രം കുറിക്കുമോ?
ഐ.പി.എൽ ചരിത്രത്തിലാദ്യമായാണ് ഡൽഹി ഇത്തവണ ഫൈനലിൽ കടന്നത്. ഈ സീസൺ ആരംഭിക്കും മുമ്പ് നേർക്കുനേർ പോരാട്ടങ്ങളിൽ 12-12 എന്ന നിലയിൽ തുല്യരായിരുന്നു ഇരു ടീമുകളും. ഈ സീസണിൽ ഒന്നാം ക്വാളിഫയറിൽ ഉൾപ്പെടെ നേർക്കുനേരെത്തിയ മൂന്നു മത്സരങ്ങളും മുംബൈ ജയിച്ചു.
ഈ സീസണിൽ 29 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയിൽ മുന്നിൽ ഡൽഹി ക്യാപിറ്റൽസിെൻറ ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാദയാണ്. റബാദ ഒരു പക്ഷേ മത്സരത്തിലെ കിങ് മേക്കറാവാനാവും. ഇന്ന് 68 റൺസ് നേടിയാൽ ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ ശിഖർ ധവാന് കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാം. പ്ലേഓഫ് കാണാതെ പുറത്തായ കിങ്സ് ഇലവൻ പഞ്ചാബ് നായകൻ കെ.എൽ. രാഹുലാണ് നിലവിൽ 670 റൺസുമായി മുന്നിൽ. കഴിഞ്ഞ മത്സരംപോലെ ബാറ്റിങ് താരങ്ങളും ബൗളിങ് താരങ്ങളും ഒരുമിച്ച് ഫോമിലേക്കെത്തിയാൽ ഒരുപക്ഷേ ഡൽഹി മുംബൈയുടെ കഥകഴിക്കും.
Live Updates
- 10 Nov 2020 7:43 PM IST
ആദ്യ ബൗളിൽ തന്നെ സ്റ്റോയിൻസ് പുറത്ത്
- കിരീടപ്പോരാട്ടത്തിലെ ആദ്യ പന്തിൽ തന്നെ ഡൽഹിക്ക് തിരിച്ചടി. ഫൈനലിലെ ആദ്യ ഓവർ എറിഞ്ഞ ബോൾട്ടിെൻറ പന്തിൽ മാർക്കസ് സ്റ്റോയിൻസ്(0) പുറത്തായി.
- 10 Nov 2020 7:43 PM IST
ആദ്യ ബൗളിൽ തന്നെ സ്റ്റോയിൻസ് പുറത്ത്
- കിരീടപ്പോരാട്ടത്തിലെ ആദ്യ പന്തിൽ തന്നെ ഡൽഹിക്ക് തിരിച്ചടി. ഫൈനലിലെ ആദ്യ ഓവർ എറിഞ്ഞ ബോൾട്ടിെൻറ പന്തിൽ മാർക്കസ് സ്റ്റോയിൻസ്(0) പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.