കമൻററി ഫ്രം ഹോം, ചിയർലീഡർമാരില്ല; കോവിഡ് കാലത്തെ െഎ.പി.എല്ലിലെ അഞ്ച് വമ്പൻ മാറ്റങ്ങൾ
text_fields
െഎ.പി.എൽ 13ാം സീസൺ സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യു.എ.ഇയിൽ നടത്താൻ കേന്ദ്ര സർക്കാറിെൻറ അനുമതി ലഭിച്ചിരിക്കുകയാണ്. എന്നാൽ ഇത്തവണത്തെ ടി20 മാമാങ്കത്തിൽ ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത് വമ്പൻ മാറ്റങ്ങളാണ്. കോവിഡ് മഹാമാരിയെ തുടർന്ന് ഇന്ത്യയിൽ െഎ.പി.എൽ നടത്താൻ സാധിക്കില്ലെന്നിരിക്കെ യു.എ.ഇയിൽ വലിയ നിയന്ത്രണങ്ങളോടെയായിരിക്കും മത്സരങ്ങൾ അരങ്ങേറുക. പൊതുവെ നടക്കാറുള്ള ടൂർണമെൻറുകളിൽ നിന്നും തീർത്തും വിഭിന്നമായ രീതിയിലായിരിക്കും 2020ലെ ടി20. ഫ്രാഞ്ചൈസികള്‍ക്കുള്ള എസ്ഒപി ഇതിനകം തന്നെ ബി.സി.സി.ഐ തയ്യാറാക്കിയിട്ടുണ്ട്. അതിൽ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
ഹസ്തദാനം വേണ്ട
മത്സരത്തിന് മുമ്പ് നായകൻമാരും മത്സരത്തിന് ശേഷം കളിക്കാരും മറ്റ് ടീം സ്റ്റാഫുകളും പരസ്പരം ഹസ്തദാനം ചെയ്യുന്ന പതിവുണ്ട്. എന്നാൽ, കളിക്കാർക്കിടയിലുള്ള സൗഹൃദാന്തരീക്ഷത്തിെൻറ സന്ദേശം പകരുന്ന ഹസ്തദാനം ഇത്തവണ ഒഴിവാക്കിയേക്കും. കോവിഡ് മാർഗനിർദേശങ്ങളിൽ പെടുന്നതിനാൽ ഹസ്തദാനത്തിനൊപ്പം താരങ്ങൾ പരസ്പരം കൈമാറുന്ന ഹൈ-ഫൈവുകളും ആലിംഗനങ്ങളും ഒഴിവാക്കാനും നിർദേശമുണ്ട്.
ചിയർലീഡേഴ്സുമില്ല
ബാറ്റ്സ്മാൻമാർ സിക്സും ഫോറും വീശിയടിക്കുേമ്പാൾ ചടുല നൃത്തവുമായി മൈതാനങ്ങളിൽ ആവേശം വിതക്കുന്ന ചിയർലീഡർമാരെയും ഇത്തവണ ഒഴിവാക്കിയേക്കും. ക
കമൻററി വീട്ടിൽ
കമേൻററ്റർമാർക്കും ഇത്തവണ യു.എ.ഇയിൽ പൂട്ടുവീണേക്കും. െഎ.പി.എല്ലിെൻറ ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം നൽകുന്നതിൽ മുഖ്യ പങ്കാണ് കമേൻററ്റർമാർക്കുള്ളത്. എന്നാൽ ഇത്തവണ കമൻററി വീട്ടിൽ നിന്ന് പറയേണ്ടിവരാനാണ് സാധ്യത. കോവിഡ് പശ്ചാത്തലത്തിലാണ് ബി.സി.സി.െഎ പുതയ നീക്കത്തിന് മുതിരുന്നത്. ദക്ഷിണാഫ്രിക്കയിൽ നടന്ന 3ടി സോളിഡാരിറ്റി കപ്പിൽ ഇത്തരത്തിൽ കമൻററി പറയുന്നത് പരീക്ഷിച്ച് വിജയം കണ്ടിരുന്നു.
പന്തിൽ തുപ്പൽ പുരട്ടരുത്.
പന്ത് മിനുസപ്പെടുത്താനായി തുപ്പൽ പുരട്ടുന്നതും നിരോധിച്ചിട്ടുണ്ട്. നേരത്തെ അന്താരാഷ്ട്ര മത്സരങ്ങളിൽ െഎ.സി.സി അത്തരം രീതികൾ വിലക്കിയിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിലും അത് തുടരുമെന്നാണ് റിപ്പോർട്ട്. ആരെങ്കിലും തുപ്പൽ പുരട്ടിയാൽ അംപയർ അത് വൃത്തിയാക്കി നൽകുകയും ഒപ്പം വാർണിങ്ങുമുണ്ടായേക്കും. ഒരിന്നിങ്‌സില്‍ രണ്ടു തവണ മുന്നറിയിപ്പ് ലഭിച്ച ശേഷവും ഇതാവര്‍ത്തിച്ചാല്‍ ടീമിന് അഞ്ചു റണ്‍സ് പിഴയായി ചുമത്തും. തുപ്പലിനു പകരം വിയര്‍പ്പ് ഉപയോഗിക്കാൻ അനുമതിയുണ്ട്.
താരങ്ങൾ പരസ്യ ഷൂട്ടുകൾ കുറക്കണം
െഎ.പി.എൽ കാലം താരങ്ങൾക്ക് ചാകരയാണ്. വിവിധ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ ചെറിയ താരങ്ങൾ മുതൽ വലിയ താരങ്ങൾ വരെ പ്രത്യക്ഷപ്പെടാറുണ്ട്. വിവിധ ഫ്രാഞ്ചൈസികളും തങ്ങളുടെ താരങ്ങളെ പരസ്യങ്ങളിൽ ഉപയോഗിക്കാറുണ്ട്. ഇത്തവണ അതിനും നിയന്ത്രണം ഉണ്ടാവും. താരങ്ങളെല്ലാം കൃത്യമായി തന്നെ ബി.സി.സി.െഎ നിർദേശപ്രകാരണമുള്ള രോഗപ്രതിരോധ ചട്ടങ്ങൾ പാലിക്കണം. ഒാരോ ടീമുകളും അവരുടെ ബയോ സെക്യുവർ ബബ്ൾസ് സ്ഥാപിക്കണം. ഇൗ സംവിധാനം വരുന്നതോടെ പുറത്തുനിന്നുള്ളവർക്ക് അകത്തേക്കോ, അകത്തുനിന്നുള്ളവർക്ക് പുറത്തേക്കോ പോകുന്നതിൽ വിലക്കുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.