ഗോ കൊറേ റൺ ഗോ...
text_fieldsദുബൈ: ഇതുമൊരു കോവിഡ് ടെസ്റ്റാണ്. മഹാമാരിയുടെ കാലത്ത് ക്രിക്കറ്റ് ലോകത്തിെൻറ വാതിലുകൾ മലക്കെ തുറക്കാനുള്ള ടെസ്റ്റ്. ആശങ്കകളും വെല്ലുവിളികളും വെട്ടിച്ചുരുക്കലും കൂട്ടിച്ചേർക്കലും ചർച്ചകളും കഴിഞ്ഞ് 2020െൻറ രൂപത്തിൽ ആ പരീക്ഷണം തുടങ്ങുന്നു.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് മാമാങ്കത്തിെൻറ 13ാം സീസണ് അബൂദബി ശൈഖ് സായിദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ന് ടോസ് വീഴും. ഒത്ത എതിരാളികൾ എന്ന ഗണത്തിൽപെടുത്താവുന്ന മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും ഏറ്റുമുട്ടുേമ്പാൾ ഗാലറിക്ക് പുറത്ത് ആവേശം അണപൊട്ടും.
ഇനി പാറിപ്പറക്കുന്ന സിക്സറുകളുടെ കാലമാണ്. ഏഴു മാസമായി ഇന്ത്യൻ കാണികൾക്ക് അന്യം നിന്നുപോയ റൺസുകളുടെ പെരുമഴക്കാലം വീണ്ടുമെത്തുന്നു.
നിലച്ചുപോയ ക്രിക്കറ്റ് ഫാൻഫൈറ്റും പ്രവചനവും വെല്ലുവിളികളുമായി ഇനിയുള്ള 52 ദിനരാത്രങ്ങൾ ടെലിവിഷൻ സ്ക്രീനിലൂടെയും മൊബൈലിലൂടെയും കളി ആസ്വദിക്കാം.
എൽ ക്ലാസിക്കോ
ഐ.പി.എല്ലിൽ ഏറ്റവുമധികം ആരാധകരുള്ള രണ്ട് ടീമുകൾ. ഏറ്റുമുട്ടിയപ്പോഴൊക്കെ തീ പാറിയിട്ടുണ്ട്. പക്ഷേ, മുംബൈ ടീമിന് യു.എ.ഇ അത്ര നനവുള്ള മണ്ണല്ല. കളിച്ച എല്ലാ കളിയും പൊട്ടി. 2014 സീസണിൽ അഞ്ച് മത്സരമായിരുന്നു മുംബൈക്ക് യു.എ. ഇയിൽ ഉണ്ടായിരുന്നത്.
ആറു വർഷം മുൻപത്തെ മുംബൈയല്ല ഇപ്പോഴത്തെ മുംബൈ. മുന്നിൽനിന്ന് നയിക്കാൻ രോഹിതുണ്ട്. ഡികോക്കും രോഹിതുമായിരിക്കും ഇന്നിങ്സിന് തുടക്കമിടുക. പൊള്ളാഡും ഹർദിക് പാണ്ഡ്യയുമാണ് ആദ്യ ഇലവനിൽ ഉറപ്പുള്ള രണ്ട് ബാറ്റ്സ്മാന്മാർ. കരീബിയൻ പ്രീമിയർ ലീഗിൽ തകർത്തടിച്ചിട്ടാണ് പൊള്ളാർഡി
െൻറ വരവ്. ഇശാൻ കിഷനും സൂര്യകുമാർ യാദവും ക്രുനാൽ പാണ്ഡ്യയും ഒപ്പമുണ്ടാവും. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർ ജസ്പ്രീത് ബൂംറയാണ് കുന്തമുന. ട്രെൻറ് ബോൾട്ടും ഒപ്പം ചേരുേമ്പാൾ ചെന്നൈ വിയർക്കും.
ഇന്ത്യൻ ടീമിൽനിന്ന് വിരമിച്ച ശേഷം ധോണി തിരിച്ചെത്തുന്ന ആദ്യ മത്സരമാണിന്ന്. വിരമിച്ച ധോണി കൂടുതൽ അപകടകാരിയായിരിക്കുമെന്ന വിലയിരുത്തലുകൾ എത്രത്തോളം സത്യമാണെന്ന് ഈ സീസൺ തെളിയിക്കും. യു.എ.ഇയിൽ എത്തിയ ശേഷം കോവിഡ് ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ടീമും കൂടിയാണ് ചെന്നൈ.
വയസ്സന്മാരുടെ പട എന്നാണ് ചെന്നൈയെ കളിയാക്കി വിളിക്കുന്നത്. ധോണി, ഷെയ്ൻ വാട്സൺ, ഫാഫ് ഡ്യൂപ്ലസിസ്, അമ്പാട്ടി റായുഡു, ഡ്വെയ്ൻ ബ്രാവോ, ഇമ്രാൻ താഹിർ എന്നിവരെല്ലാം തഴക്കവും പഴക്കവും ചെന്നവർ. വയസ്സിനെ പരിചയസമ്പത്തായി മാറ്റിയെഴുതിയാണ് ചെന്നൈ ഇതുവരെ കിരീടങ്ങളെല്ലാം കൊയ്തത്.
അത്രയേറെ റൺസൊഴുകുന്ന പിച്ചല്ല അബൂദബിയിലേത്. ഒന്നര വർഷത്തിനിടെ ഇവിടെ നടന്ന മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിെൻറ ശരാശരി റൺസ് 140 ആണ്. മഴയെ പേടിക്കേണ്ടതില്ലെങ്കിലും ചൂടിന് കുറവാന്നുമില്ല, 40 ഡിഗ്രിക്ക് മുകളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.