ഐ.പി.എല്ലിൽ ഇവരാണ് താരങ്ങൾ
text_fieldsദേശീയ ടീം സ്വപ്നംകാണുന്ന പുതുമുഖതാരങ്ങളുടെ എക്സിബിഷനാണ് എന്നും െഎ.പി.എൽ. ആഭ്യന്തര ക്രിക്കറ്റിലെയും യൂത്ത് ലെവൽ ചാമ്പ്യൻഷിപ്പുകളിലെയും മിന്നുംപ്രകടനവുമായി ശ്രദ്ധനേടുന്ന പുതുതാരങ്ങൾക്ക് രാജ്യാന്തരതലത്തിൽ മികവ് പുറത്തെടുക്കാനുള്ള അവസരം. കോവിഡ് കാരണം ആരവംനിലച്ച ഗാലറിക്കു മുന്നിൽ കളിക്കുന്നത് വലിയ പരീക്ഷണമാണെങ്കിലും ഭാഗ്യംതേടി ഒരുപറ്റം യുവതാരങ്ങൾ ഇൗ െഎ.പി.എല്ലിലുമുണ്ട്. യു.എ.ഇ അവരുടെ ഭാഗ്യപരീക്ഷണത്തിെൻറ ഇടംകൂടിയാണ്. 13ാം സീസണിലെ ശ്രദ്ധേയരായ അരങ്ങേറ്റക്കാരെ പരിചയപ്പെടാം.
യശസ്വി ജയ്സ്വാൽ (രാജസ്ഥാൻ റോയൽസ്)
െഎ.പി.എൽ ലേലമേശയിലെ രാജസ്ഥാൻ റോയൽസിെൻറ ദീർഘവീക്ഷണമാണ് യശസ്വി ജയ്സ്വാൾ. കഴിഞ്ഞ ഡിസംബറിൽ നടന്ന ലേലത്തിൽ 2.4 കോടി രൂപക്കാണ് രാജസ്ഥാൻ ഇൗ 18കാരനെ സ്വന്തമാക്കിയത്. ഒരു ഫസ്റ്റ്ക്ലാസും 13 ലിസ്റ്റ് 'എ'യും മാത്രം കളിച്ച കൗമാരക്കാരൻ ഭാവി ഇന്ത്യൻ താരമെന്ന തിരിച്ചറിവായിരുന്നു നീക്കത്തിനു പിന്നിൽ. േലലം കഴിഞ്ഞ് ഒരു മാസംകൊണ്ട് അവൻ അത് തെളിയിച്ചു. ജനുവരി-ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ 19 ലോകകപ്പിെൻറ മാൻ ഒാഫ് ദ ടൂർണമെൻായി. ആറു കളിയിൽ 400 റൺസ്. ഇന്ത്യ ജേതാക്കളായില്ലെങ്കിലും കൗമാരക്കാരൻ ക്രിക്കറ്റ് ലോകത്തിെൻറ കണ്ണിലുടക്കി. ലോകകപ്പിനുശേഷമായിരുന്നു ലേലമെങ്കിൽ യശസ്വിയുടെ വില ഇനിയും കോടികൾ കടന്നേനെ. ഇടംകൈയെൻറ ബിഗ് ഹിറ്റ് മികവുതന്നെ ശ്രദ്ധേയം.
ഋതുരാജ് ഗെയ്ക്വാദ് (ചെന്നൈ സൂപ്പർ കിങ്സ്)
ഒരുപക്ഷേ ചെന്നൈ സൂപ്പർ കിങ്സിനെ ഏറ്റവും അലട്ടുന്നത് ഇൗ അരങ്ങേറ്റക്കാരൻ കോവിഡ് പിടിയിലായതാവാം. സുരേഷ് റെയ്ന ഒഴിച്ചിട്ടുപോയ മധ്യനിരയിലേക്ക് ക്യാപ്റ്റൻ ധോണിയും കാത്തുവെച്ചത് ഇൗ 23കാരനായ മഹാരാഷ്ട്ര ബാറ്റ്സ്മാനെയാണ്. മൂർച്ചയേറിയ ക്രിക്കറ്റർ എന്ന് ധോണിതന്നെ നേരേത്ത വിശേഷിപ്പിച്ച താരം. രഞ്ജിയിൽ മഹാരാഷ്ട്രക്കായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച താരത്തെ 20 ലക്ഷത്തിനാണ് ചെെന്നെ സ്വന്തമാക്കിയത്. 54 കളിയിൽ നേടിയത് 2499 റൺസ്.
രവി ബിഷ്ണോയ് (കിങ്സ് ഇലവൻ )
ലെഗ് സ്പിന്നിൽ ഗൂഗ്ലി പായിക്കുന്ന 20കാരനുവേണ്ടി ലേലമേശയിൽ പഞ്ചാബുകാർ എന്തിന് രണ്ടു കോടി ചെലവഴിച്ചുവെന്ന് ചോദിച്ച് മൂക്കത്ത് വിരൽവെച്ചവർക്കുള്ള ഉത്തരമായിരുന്നു അണ്ടർ 19 ലോകകപ്പിൽ ഇൗ കൗമാരക്കാരൻ നടത്തിയത്. ബാറ്റിൽ യശസ്വി നടത്തിയ പ്രകടനം പന്തിൽ രവി ബിഷ്ണോയ് കാഴ്ചവെച്ചു. ലോകകപ്പിലെ ആറു മത്സരത്തിൽ വീഴ്ത്തിയത് 17 വിക്കറ്റുകൾ. എതിരാളികൾക്ക് കളിക്കാൻ വിഷമമുള്ള പന്തുകളാണ് ജോധ്പുർകാരെൻറ പ്രത്യേകത. സ്പിന്നിനെ തുണക്കുന്ന യു.എ.ഇയിലെ പിച്ചിൽ ബിഷ്ണോയിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പഞ്ചാബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.