മലയാളത്തിളക്കമായി സഞ്ജുവും ദേവ്ദത്തും
text_fieldsദുബൈ: സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും. രണ്ടു മലയാളികൾ ഹിറ്റാക്കിയ െഎ.പി.എൽ സീസണായിരുന്നു ഇത്. രാജസ്ഥാൻ റോയൽസിനായി 14 കളിയിൽ 375റൺസുമായി മിന്നിത്തിളങ്ങിയ സഞ്ജു ആദ്യ മത്സരങ്ങളിൽ തുടർച്ചയായി അർധസെഞ്ച്വറി പ്രകടനവുമായി കൈയടി നേടി. നാല് അർധസെഞ്ച്വറിയും നേടി. ടൂർണമെൻറ് സിക്സറിൽ ഇഷാൻ കിഷനു (30) പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു (26) സഞ്ജു.
ബാംഗ്ലൂർ റോയൽസിെൻറ മലയാളി ഒാപണർ ദേവ്ദത്ത് പടിക്കലും മോശമാക്കിയില്ല. അരങ്ങേറ്റ സീസണിൽ എമേർജിങ് െപ്ലയർ പുരസ്കാരവുമായാണ് യുവതാരം മടങ്ങിയത്.
എന്നാൽ, മറ്റു മൂന്നു മലയാളികൾക്ക് വെറുമൊരു ദുൈബ ടൂറായിരുന്നു ഇൗ െഎ.പി.എൽ. കൊൽക്കത്തയുടെ സന്ദീപ് വാര്യറും, ഹൈദരാബാദിെൻറ ബേസിൽ തമ്പിയും കളിച്ചത് ഒരു മത്സരം മാത്രം.
കഴിഞ്ഞ സീസണിൽ മൂന്ന് മത്സരം കളിച്ച സന്ദീപിന് ഇക്കുറി മുംബൈക്കെതിരായ ഒരു കളിയിൽ മാത്രമേ അവസരം നൽകിയുള്ളൂ. മൂന്ന് ഒാവറിൽ 34 റൺസ് വഴങ്ങിയ താരത്തെ പിന്നെ പരിഗണിച്ചില്ല.
ഹൈദരാബാദിെൻറ ബേസിൽ തമ്പി, കൊൽക്കത്തക്കെതിരെ ഒക്ടോബർ 18ന് കളിച്ച് നാല് ഒാവറിൽ 46 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി. പിന്നീട് അവസരം ലഭിച്ചില്ല.
ചെന്നൈയിലുള്ള കെ.എം. ആസിഫിന് ഒരു കളിയിലും അവസരം ലഭിച്ചില്ല. അതേസമയം, മലയാളി ബന്ധമുള്ള ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യരും കൊൽക്കത്തയുടെ വരുൺ ചക്രവർത്തിയുമെല്ലാം ഇൗ ടൂർണമെൻറിെൻറ താരങ്ങളായി അടയാളപ്പെടുത്തിയാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.