സൈലൻറ് മോഡിൽ ഒരു ക്രിക്കറ്റ്
text_fieldsഅബൂദബി: ബർമുഡ ട്രയാങ്കിളിൽ ക്രിക്കറ്റ് നടത്തിയാലും ഗാലറി നിറക്കാൻ ഇന്ത്യക്കാരുണ്ടാകുമെന്ന് പറഞ്ഞ മഹേന്ദ്ര സിങ് ധോണി ടോസിനായി മൈതാനത്തേക്കിറങ്ങിയപ്പോൾ അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ മുഴങ്ങിക്കേട്ടത് ദുർബലമായ കൈയടികൾ മാത്രം.
കൃത്രിമമായി ഒരുക്കിയ കൈയടിയും ആർപ്പുവിളിയുമായി ടി.വിയിൽ ആരാധകർക്ക് ഹരമായെങ്കിലും പ്രേതാലയത്തിലെത്തിപ്പെട്ട പ്രതീതിയായിരുന്നു കളിക്കാർക്ക്. എന്തായാലും, അകലങ്ങളിലിരിക്കുന്ന ആരാധകരെ മനസ്സിൽ കണ്ട് കോവിഡാനന്തര ലോകത്തെ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കം കുറിച്ചു.
ചെന്നൈയുടെ ദീപ് ചഹർ എറിഞ്ഞ ആദ്യ ഒാവറിലെ ആദ്യ പന്ത് തന്നെ കവർപോയൻറിലൂടെ ബൗണ്ടറി പറത്തി മുംബൈ നായകൻ രോഹിത് ശർമ പുതു സീസൺ െഎ.പി.എല്ലിെൻറ കൊടിയേറ്റം കുറിച്ചു. താരങ്ങളും ഒഫീഷ്യൽസും ഉൾപ്പെടെ 100- 200 പേർ മാത്രമാണ് സ്റ്റേഡിയത്തിലുണ്ടായിരുന്നത്. 20,000 സീറ്റുള്ള ശൈഖ് സായിദ് സ്റ്റേഡിയത്തിൽ 200 പേരുടെ കൈയടി എവിടെയുമെത്തിയില്ല. ഗാലറിയുടെ കൃത്രിമ ശബ്ദം പകർന്നതിനാൽ ഒഴിഞ്ഞ ഗാലറിയുടെ ബോറടി ടെലിവിഷൻ പ്രേക്ഷകരെ ബാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.