Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ഹോൾഡ്​' ഇല്ലാതെ...

'ഹോൾഡ്​' ഇല്ലാതെ ആർ.സി.ബി; ഹൈദരാബാദ്​ മുന്നോട്ട്​

text_fields
bookmark_border
ഹോൾഡ്​ ഇല്ലാതെ ആർ.സി.ബി; ഹൈദരാബാദ്​ മുന്നോട്ട്​
cancel

അബൂദബി: കിങ്​ കോഹ്​ലിയുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക്​ ഇന്ത്യൻ പ്രീമിയർ ലീഗ്​ കിരീടം വിളക്കി ചേർക്കാൻ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ ഇനിയും കാത്തിരിക്കണം. എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്​സ്​ ഹൈദരാബാദ്​ ആറ്​ വിക്കറ്റിനാണ്​ ബാംഗ്ലൂരിനെ തറപറ്റിച്ചത്​. ബാറ്റ്​സ്​മാൻമാർ നിരാശപ്പെടുത്തിയ മത്സരത്തിൽ മത്സരം അവസാന ഓവറിലേക്ക്​ നീട്ടിയ ബാംഗ്ലൂർ ബൗളർമാരാണ്​ കൈയ്യടി അർഹിക്കുന്നത്​.

ആദ്യം ബാറ്റുചെയ്​ത ബാംഗ്ലൂരിന്​ നിശ്ചിത ഓവറിൽ ഏഴിന്​ 131 റൺസ്​ എടുക്കാനാണ്​ സാധിച്ചത്​. എബി ഡിവില്ലിയേഴ്​സ്​ (56), ആരോൺ ഫിഞ്ച്​ (32), മുഹമ്മദ്​ സിറാജ്​ (10 നോട്ടൗട്ട്​) എന്നിവർ മാത്രമാണ്​ രണ്ടക്കം കടന്നത്​. തുടക്കത്തിൽ ഒന്ന്​ പരുങ്ങിയെങ്കിലും പക്വതയാർന്ന ഇന്നിങ്​സ്​ കാഴ്​ചവെച്ച കെയ്​ൻ വില്യംസൺ (50 നോട്ടൗട്ട്​), മനീഷ്​ പാണ്ഡേ (24), ജേസൺ ഹോൾഡർ (24 നോട്ടൗട്ട്​) എന്നിവർ ചേർന്ന്​ ഹൈദരാബാദിനെ മുന്നോട്ടു നയിക്കുകയായിരുന്നു.

നവ്​ദീപ്​ സെയ്​നിയെറിഞ്ഞ അവസാന ഓവറിൽ തുടർച്ചയായി രണ്ട്​ ബീണ്ടറികൾ പായിച്ച്​ കരീബിയൻ താരമായ ഹോൾഡർ ടീമിനെ ജയത്തിലെത്തിക്കുകയായിരുന്നു. അവസാന അഞ്ച്​ മത്സരം തോറ്റാണ്​ ബാംഗ്ലൂർ ടൂർണമെൻറ്​ അവസാനിപ്പിച്ചത്​.

രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ ഡൽഹി കാപിറ്റൽസാണ്​ ഹൈദരാബാദി​െൻറ എതിരാളികൾ. നേരത്തെ മൂന്ന്​ വിക്കറ്റെടുത്ത ജേസൺ ഹോൾഡറിനും രണ്ട്​ വിക്കറ്റെടുത്ത നടരാജനുമൊപ്പം റൺസ്​ വഴങ്ങുന്നതിൽ പിശുക്ക്​ കാട്ടിയ സന്ദീപ്​ ശർമയും റാഷിദ്​ ഖാനും ചേർന്ന്​ ബാംഗ്ലൂരിനെ പിടിച്ചുകെട്ടുകയായിരുന്നു.

ബാറ്റിങ്ങിലെ താളം കണ്ടെത്താനായി ഓപ്പണറായി ഇറങ്ങിയ വിരാട്​ കോഹ്​ലിയെ (6) നഷ്​ടപ്പെട്ടാണ്​ ബാംഗ്ലൂർ തുടങ്ങിയത്​. പിന്നാലെ ഒരു റൺസുമായി ദേവ്​ദത്തും മടങ്ങി. ശേഷം ക്രീസിലുറച്ച്​ നിന്ന ആരോൺ ഫിഞ്ചും (32) എ.ബി ഡിവില്ലിയേഴ്​സും (56) ടീമിനെ കരകയറ്റുമെന്ന്​ തോന്നിച്ചു. എന്നാൽ അബ്​ദുൽ സമദിന്​ പിടികൊടുത്ത്​ ഫിഞ്ച്​ പുറത്തായതിന്​ പിന്നാലെ റൺസൊന്നുമെടുക്കാത്ത മുഈൻ അലിയും എട്ട്​ റൺസുമായി ശിവം ദുബെയും മടങ്ങി.

അപ്പോഴും ക്രീസിലുറച്ച്​ നിന്ന്​ പൊരുതിയ എബി ഡിവില്ലിയേഴ്​സിനെ 17ാം ഓവറിൽ നടരാജൻ ക്ലീൻ ബൗൾഡാക്കി മടക്കി​യതോടെ ബാംഗ്ലൂരി​െൻറ മോഹങ്ങൾ പൊലിഞ്ഞു. ഫലത്തിൽ ഭേദപ്പെട്ട സ്​കോർ പോലും പടുത്തുയർത്താനാവാതെയാണ്​ ബാംഗ്ലൂർ ഫീൽഡിനിറങ്ങുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RCBSunrisers HydrabadIPL 2020
News Summary - ipl 2020; sunrisers beat RCB by six wickets
Next Story