ലോകകപ്പിനെയും മറികടന്നു; ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കണ്ട കായിക ടൂർണമെൻറ് ഇനി ഐ.പി.എൽ 2020
text_fieldsദുബൈ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കണ്ട കായിക ടൂർണമെെൻറന്ന ഖ്യാതി ഇനി ഐ.പി.എൽ 2020ന് സ്വന്തം. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിൽ ഓഫ് ഇന്ത്യയുടെ (ബാർക്) കണക്കുകൾ പ്രകാരം 400 ബില്യൺ വ്യൂവിങ് മിനുറ്റുകളാണ് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ രേഖപ്പെടുത്തിയത്. ഒരു ബില്യൺ 100 കോടിയാണെന്നോർക്കണം.
കഴിഞ്ഞ വർഷത്തെ ഐ.പി.എൽ 326 ബല്യൺ വ്യൂവിങ് മിനുറ്റുകളാണ് രേഖപ്പെടുത്തിയിരുന്നത്. പ്രേക്ഷകരുടെ എണ്ണത്തിൽ 23 ശതമാനം അധിക വളർച്ചയാണ് ഈ വർഷമുണ്ടായത്. 344 ബല്യൺ വ്യൂവിങ് മിനുറ്റുകളുള്ള 2019 ലെ ഏകദിന ലോകകപ്പിെൻറ പേരിലായിരുന്നു ഇന്ത്യയിലെ റെക്കോർഡ് ഉണ്ടായിരുന്നത്.
ഹിന്ദി, ബംഗാളി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലും ഐ.പി.എൽ സംപ്രേക്ഷണം ചെയ്തത് ഗുണകരമായെന്ന് സ്റ്റാർസ് സ്പോർട്സ് ഇന്ത്യ തലവൻ സജ്ഞോങ് ഗുപ്ത പ്രതികരിച്ചു. ഫെസ്റ്റിവൻ സീസണുകളിൽ ആളുകൾ വീട്ടിലിരുന്നതും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ മത്സരം കണ്ടതുമെല്ലാം ഗുണകരമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരസ്യ വരുമാനത്തിലും വലിയ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്.
സെപ്റ്റംബർ 19 മുതൽ നവംബർ വരെ യു.എ.ഇയിൽ അരങ്ങേറിയ ടൂർണമെൻറിൽ തുടർച്ചയായ രണ്ടാം തവണയും മുംബൈ ഇന്ത്യൻസ് ജേതാക്കളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.