Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kerala Cricketers
cancel
camera_alt

സചിൻ ബേബി, മുഹമ്മദ്​ അസ്​ഹറുദ്ദീൻ, വിഷ്​ണു വിനോദ്​

Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ: സചിൻ ബേബിയും...

ഐ.പി.എൽ: സചിൻ ബേബിയും അസ്​ഹറുദ്ദീനും ബംഗളൂരുവിൽ, വിഷ്​ണു വിനോദ്​ ഡൽഹിയിൽ, ജലജ്​ പഞ്ചാബിൽ

text_fields
bookmark_border

ചെന്നൈ: ഐ.പി.എൽ പുതിയ സീസൺ താരലേലത്തിൽ റെക്കോഡിട്ട് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ്​ മോറിസ്​. മുമ്പ്​ ഇന്ത്യൻ താരം യുവരാജ്​ സിങ്​ സ്വന്തംപേരിൽ കുറിച്ച 16 കോടിയുടെ റെക്കോഡാണ്​ 25 ലക്ഷം അധികം വാങ്ങി രാജസ്​ഥാൻ റോയൽസിലെത്തിയ മോറിസ്​ പഴങ്കഥയാക്കിയത്​. ​75 ലക്ഷമായിരുന്നു മോറിസി​െൻറ അടിസ്​ഥാന വില. എല്ലാ ടീമുകളും താരത്തിനു പിന്നാലെയായതോ​ടെ തുക റെക്കോഡ്​ ഭേദിച്ച്​ കുതിച്ചുയരുകയായിരുന്നു.

വലതുകൈയ്യൻ ഫാസ്​റ്റ്​ ബൗളറായ മോറിസ്​ ബാറ്റിങ്ങിൽ അവസാന ഓർഡറിൽ ഇറങ്ങി കൂറ്റൻ ഇന്നിങ്​സുകൾക്കും പേരുകേട്ട താരമാണ്​. ഇതുവരെയായി 70 ഐ.പി.എൽ മത്സരങ്ങൾ കളിച്ച്​ 80 വിക്കറ്റും 551 റൺസും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്​. 2012ലാണ്​ ദക്ഷിണാഫ്രിക്കൻ ദേശീയ ജഴ്​സി ആദ്യമായി അണിയുന്നത്​. 2019നു ശേഷം ദക്ഷിണാഫ്രിക്കക്കായി കളിച്ചിട്ടില്ല. എന്നിട്ടും, ഐ.പി.എല്ലിൽ റെക്കോഡിട്ടതാണ്​ കൗതുകമായത്​.


ക്രിസ്​ മോറിസ്​

14 കോടി വിലയിൽ ആസ്​ട്രേലിയൻ പേസർ ജി റിച്ചാർഡ്​സണെ പഞ്ചാബ്​ സ്വന്തമാക്കി. അതേ നാട്ടുകാരനായ ഓൾറൗണ്ടർ ​െഗ്ലൻ മാക്​സ്​വെലിനെ റോയൽ ചലഞ്ചേഴ്​സ്​ ബംഗളൂരു ലേലം പിടിച്ചത്​ 14.25 കോടിക്ക്​. ഇന്ത്യയുടെ കൃഷ്​ണപ്പ ഗൗതം 9.25 കോടിക്ക്​ ചെന്നൈയിലെത്തി. കൊൽക്കത്തയും ഹൈദരാബാദും ആദ്യാവസാനം രംഗത്തുണ്ടായിരുന്ന താരത്തിനായി അവസാനത്തിലാണ്​ ചെന്നൈ രംഗത്തെത്തുന്നതും വൻതുകക്ക്​ കൂടെ കൂട്ടുന്നതും.

മലയാളിത്തിളക്കം

മലയാളി താരം സച്ചിൻ ബേബി, മുഹമ്മദ്​ അസ്​ഹറുദ്ദീൻ എന്നിവരെ അടിസ്​ഥാന വിലയായ 20 ലക്ഷത്തിനാണ്​ വിറ്റുപോയത്​. ഇരുവരും അടുത്ത സീസണിൽ ബംഗളൂരുവിനു വേണ്ടിയാകും കളിക്കുക.മറ്റൊരു മലയാളി താരം വിഷ്​ണു വിനോദ്​ അതേ വിലക്ക്​ ഡൽഹിയിലെത്തി. കേരളത്തിന്​ കളിക്കുന്ന ജലജ്​ സക്​സേനയെ 30 ലക്ഷം രൂപക്ക്​ പഞ്ചാബ്​ കിങ്​സ്​ സ്വന്തമാക്കി

ബംഗ്ലദേശ്​ താരം ശകീബുൽ ഹസൻ 3.20 കോടിക്ക്​ ​െകാൽക്കത്തക്കായി ബാറ്റുവീശും. മുംബൈ ഇന്ത്യൻസ്​ അഞ്ചു കോടി നൽകി നഥാൻ കോൾട്ടർ നൈലിനെയും 3.20 കോടിക്ക്​ ആദം മൈനിനെയും 2.40 കോടിക്ക്​ പിയൂഷ്​ ചൗളയെയും സ്വന്തമാക്കി. തമിഴ്​നാട്​ ഓൾറൗണ്ടർ ഷാറൂഖ്​ ഖാൻ 5.25 കോടിക്ക്​ പഞ്ചാബ്​ കിങ്​സ്​ ഇലവനിലെത്തി.

ക്രിസ്​റ്റഫർ മോറിസിനെ റെക്കോഡ്​ തുകക്ക്​ സ്വന്തമാക്കിയ രാജസ്​ഥാൻ ശിവം ദു​ബെയെ 4.40 കോടിക്കും മുസ്​തഫിസുർ റഹ്​മാനെ ഒരു കോടിക്കും സ്വന്തമാക്കി.

ഇന്ത്യൻ താരം ചേതേശ്വർ പൂജാരയെ 50 ലക്ഷം രൂപക്ക്​ ചെന്നൈ സൂപ്പർ കിങ്​സ്​ സ്വന്തമാക്കി. പൂജാര ഇനി മഹേന്ദ്ര സിങ്​ ധോണിക്കൊപ്പം പാഡുകെട്ടും. ഉമേഷ്​ യാദവിനെ ഒരുകോടി രൂപക്ക്​ സ്വന്തമാക്കിയ ഡൽഹി കാപിറ്റൽസ്​, 5.25 കോടി രൂപക്ക്​ ഒാൾറൗണ്ടർ ടോം കറനെയും 2.20 കോടി രൂപക്ക്​ ഓസീസ്​ ബാറ്റ്​സ്​മാൻ സ്റ്റീവൻ സ്​മിത്തിനെയും അണിയിലെത്തിച്ചു.

ജേ റിച്ചാർഡ്​സനെ​ 14 കോടി നൽകി സ്വന്തമാക്കിയ പഞ്ചാബ്​ കിങ്​സ്​ എട്ടു കോടി നൽകി ആസ്​ട്രേലിയൻ യുവ പേസർ റിലേ മെറെഡിത്തിനെയും 4.2​ കോടി രൂപക്ക്​ മോയിസെസ്​ ഹെന്‍റിക്വസിനെയും ടീമിലെത്തിച്ചു.

ഓസീസ്​ ഓൾറൗണ്ടർ ​െഗ്ലൻ മാക്​സ്​വെലിനുവേണ്ടി പണമെറിഞ്ഞ ആർ.സി.ബി, ന്യൂസിലൻഡ്​ ഓൾറൗണ്ടർ കെയ്​ൽ ജാമീസണിനുവേണ്ടി അതിനേക്കാൾ പണമൊഴുക്കി. 15 കോടി രൂപക്കാണ്​ ജാമീസൺ ബാംഗ്ലൂർ ടീമിലെത്തിയത്​.


വലിയ വിലയിൽ മുഈൻ അലി

ചെന്നൈ മൈതാനത്ത്​ ഇന്ത്യക്കെതിരെ കഴിഞ്ഞ ദിവസം എട്ടു വിക്കറ്റുമായി നിറഞ്ഞാടിയ ഇംഗ്ലീഷ്​ സ്​പിന്നറും ബാറ്റ്​സ്​മാനുമായ മുഈൻ അലി ഒറ്റക്കളി കൊണ്ട്​ ഐ.പി.എൽ താരലേലത്തിൽ വെട്ടിപ്പിടിച്ചത്​ വലിയ നേട്ടം. രണ്ടു കോടി അടിസ്​ഥാന വിലയിട്ട താരത്തെ ചെന്നൈ സൂപ്പർ കിങ്​സ്​ സ്വന്തമാക്കിയത്​ ഏഴു കോടിക്ക്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Moeen Ali#Kerala CricketIPL 2021 AuctionChris Morris
News Summary - IPL 2021 Auction: Chris Morris Becomes Most Expensive Buy In IPL History, Goes To Rajasthan Royals For Rs. 16.25 Crore
Next Story