ഐ.പി.എല്ലിൽ പുതിയ നിയമം പ്രഖ്യാപിച്ച് ബി.സി.സി.ഐ; ബൗളർമാർക്ക് തലവേദനയാവും
text_fieldsഇന്ത്യൻ പ്രീമിയർ ലീഗ് 14-ാം എഡിഷെൻറ അവേശഷിക്കുന്ന മത്സരങ്ങൾ യു.എ.ഇയിൽ നടക്കാനിരിക്കെ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് ബി.സി.സി.ഐ. അതിൽ താരങ്ങൾക്ക് ഗുണകരമാവുന്ന നിർണായകമായ പുതിയ നിയമവും പ്രഖ്യാപിച്ചു. രണ്ടാം പാദ മത്സരങ്ങൾ നടക്കുേമ്പാൾ ഗ്യാലറിയിൽ പന്ത് പോയാൽ അത് വീണ്ടും ഉപയോഗിക്കില്ലെന്നും മറിച്ച്, പുതിയ പന്തിലാകും കളി തുടരുകയെന്നുമാണ് ബി.സി.സി.ഐ അറിയിച്ചിരിക്കുന്നത്.
പുതിയ നിയമം അനുസരിച്ച്, ഗ്യാലറിയിലേക്ക് പോയ പന്ത് അണുവിമുക്തമാക്കി ബാൾ ലൈബ്രറിയിലേക്കായിരിക്കും മാറ്റുക. അതിന് പകരമായി ബാൾ ലൈബ്രറിയിൽ നിന്നുള്ള പുതിയ പന്ത് ഉപയോഗിച്ച് കളിതുടരുകയും ചെയ്യും. ഇത്തവണ കാണികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചതിനാൽ, ഗ്യാലറി സ്റ്റാൻഡിലേക്ക് പോകുന്ന പന്തുകൾ കാണികൾ തൊടാൻ സാധ്യതയുണ്ട്. അത് രോഗവ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതിനാലാണ് ബാളുകളുടെ കാര്യത്തിൽ കർശനമായ തീരുമാനം അധികൃതരെടുത്തത്.
കഴിഞ്ഞ വർഷം യു.എ.ഇയിൽ നടന്ന െഎ.പി.എല്ലിൽ സ്റ്റേഡിയത്തിന് പുറത്തേക്കോ, സ്റ്റാൻഡിലേക്കോ പോകുന്ന പന്തുകൾ അമ്പയർമാർ സാനിറ്റൈസ് ചെയ്ത് വീണ്ടും ഉപയോഗിക്കുന്ന രീതിയായിരുന്നു പിന്തുടർന്നിരുന്നത്. അതേസമയം, മാറ്റിയെത്തുന്ന പുതിയ പന്തുകൾ ഏളുപ്പം ബാറ്റിലേക്ക് വരുമെന്നതിനാൽ പുതിയ നിയമം ബാറ്റ്സ്മാൻമാരെ സംബന്ധിച്ചിടത്തോളം ഏറെ ഗുണം ചെയ്തേക്കും. കൂറ്റനടികൾ ഏറെയുണ്ടാവാൻ സാധ്യതയുള്ള പ്രീമിയർ ലീഗിൽ പുതിയ പന്തുകൾ ഇടക്കിടെ മാറ്റിയെറിയേണ്ടിവരുന്നത് ബൗളർമാർക്ക് തലവേദനയായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.