ഇതു ചെന്നൈ രാജ! ഡൽഹിയെ തോൽപിച്ച് ചെന്നൈ സൂപ്പർ കിങ്സ് ഫൈനലിൽ
text_fieldsദുബൈ: ചെന്നൈയെ വയസൻ പടയെന്ന് കളിയാക്കിയവർ അറിയാൻ... 30 പിന്നിട്ട കുേറ 'കിളവന്മാർ' ഇതാ ഐ.പി.എൽ 2021 കലാശക്കൊട്ടിൽ എത്തിയിരിക്കുന്നു. അതും കളി നിർത്താനായില്ലേയെന്ന് കുറേ പരിഹാസം കേട്ട ക്യാപ്റ്റൻ ധോണി മാജിക്കിൽ. അതേ, ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണിയുടെ ഫിനിഷിങ് സ്കിൽ ഒരിക്കൽ കൂടി ക്രിക്കറ്റ് ലോകം മനോഹരമായി ആസ്വദിച്ച ഐ.പി.എൽ ഒന്നാം പ്ലേ ഓഫ് പോരാട്ടത്തിൽ ഋഷഭ് പന്തിന്‍റെ യുവ നിരയെ നാലുവിക്കറ്റിന് തോൽപിച്ച് ചെന്നൈ സൂപ്പർ കിങ്സ് ഫൈനലിൽ പ്രവേശിച്ചു. അവസാനം വരെ ട്വന്‍റി20 ത്രില്ലർ ചൂട് കെടാതെ മുന്നേറിയ മത്സരത്തിൽ ആറു പന്തിൽ പുറത്താകാതെ 18 റൺസ് എടുത്ത് ക്യാപ്റ്റൻ ധോണിയാണ് ഡൽഹി ക്യാപ്പിറ്റൽസിൽ നിന്നും മത്സരം റാഞ്ചിയെടുത്തത്.
മൂന്നു ഫോറും ഒരു സിക്സും പറത്തിയാണ് ധോണി ഡൽഹി ജയിക്കുമെന്ന് അവസാന നിമിഷം തോന്നിച്ച മത്സരം വഴിതിരിച്ചുവിട്ടത്. ഋതുരാജ് ഗെയ്ക്ക് വാദും (58 പന്തിൽ 70) റോബിൻ ഉത്തപ്പയും(44 പന്തിൽ 63) കൊളുത്തിയ തീപന്തമാണ് ധോണി കെടാതെ കാത്തുസൂക്ഷിച്ചത്. സ്കോർ: ഡൽഹി ക്യാപിറ്റൽസ്: 172/5(20 ഓവർ), ചെന്നൈ സൂപ്പർ കിങ്സ്: 173/6(19.4). ഇതു ഒമ്പതാം തവണയാണ് ചെന്നൈ സൂപ്പർ കിങ്സ് ഫൈനലിലെത്തുന്നത്.
രണ്ടു പന്ത് ബാക്കി നിൽക്കെയായിരുന്നു ചെന്നൈയുടെ ജയം. ജയിക്കാൻ 11 പന്തിൽ 24 റൺസ് എന്ന നിലയിലാണ് ധോണി ക്രീസിലെത്തിയത്. നേരിട്ട രണ്ടാമത്തെ പന്തുതന്നെ സിക്സറിന് പറത്തിയ ധോണി ടോം കറെൻറ അവസാന ഓവറിൽ തുടർച്ചയായ മൂന്നു ബൗണ്ടറികൾ പായിച്ചാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഓപ്പണർ പൃഥ്വി ഷായുടെയും ക്യാപ്റ്റൻ ഋഷഭ് പന്തിെൻറയും അർധ സെഞ്ച്വറി കരുത്തിലാണ് 172 റൺസെടുത്തത്. 34 പന്തിൽ പൃഥ്വി ഷാ 60 റൺസും 35 പന്തിൽ ഋഷഭ് പന്ത് 51 റൺസുമെടുത്തു. ഷിംറോൺ ഹെറ്റ്മെയർ 37 റൺസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.