ഐ.പി.എൽ: ചാമ്പ്യൻ ടീമിനും റണ്ണേഴ്സ് അപ്പിനും ലഭിക്കുക കോടികൾ; ടൂർണമെൻറിലെ സമ്മാനവിവരങ്ങൾ അറിയാം
text_fieldsന്യൂഡൽഹി: ഐ.പി.എല്ലിൽ മഹന്ദ്രേസിങ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർകിങ്സ് ഒരിക്കൽ കൂടി കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ്. ചെന്നൈ വീണ്ടും ഐ.പി.എൽ കിരീടം ഉയർത്തുേമ്പാൾ ചാമ്പ്യൻ ടീമിന് ബി.സി.സി.ഐ സമ്മാനമായി എന്താണ് നൽകുകയെന്ന ചോദ്യവും ആരാധകരുടെ മനസിൽ ഉയരുന്നുണ്ട്. ഐ.പി.എൽ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിനും റണേഴ്സ് അപ്പായ കൊൽക്കത്തക്കും കോടികളാണ് സമ്മാനമായി നൽകുക.
ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിന് 20 കോടിയാണ് സമ്മാനതുക. റണേഴ്സ് അപ്പായ കൊൽക്കത്തക്ക് 12.5 കോടിയും ബി.സി.സി.ഐ നൽകും. ക്വാളിഫയറിലും എലിമിനേറ്ററിലും പുറത്തായ ആർ.സി.ബിക്കും ഡൽഹിക്കും 8.5 കോടി രൂപയും നൽകും.
കൂടുതൽ റൺസെടുത്ത് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ റുതുരാജ് ഗെയ്ക്വാദ്, പർപ്പിൾ ക്യാമ്പ് സ്വന്തമാക്കിയ ഹർഷലാൽ പട്ടേൽ എന്നിവർക്ക് 10 ലക്ഷം രൂപയും നൽകും. ഇത് കൂടാതെ എമർജിങ് പ്ലേയർ, സൂപ്പർ സ്ട്രൈക്കർ, ഡ്രീം 11 ഗെയിം ചേഞ്ചർ, ലെറ്റസ് ക്രാക്ക് സിക്സസ്, പവർ പ്ലെയർ ഓഫ് ദി സീസൺ, മോസ്റ്റ് വാല്യുബൾ അസറ്റ് ഓഫ് ദ സീസൺ, ഫെയർ പ്ലേ അവാർഡ് ഓഫ് ദ സീസൺ എന്നിവയും നൽകും. ഇവയുടെ സമ്മാനത്തുകയും 10 ലക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.