െഎ.പി.എൽ യു.എ.ഇയിൽ നടത്തുമെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ്
text_fieldsന്യൂഡൽഹി: ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങൾ യു.എ.ഇയിൽ തന്നെ നടത്തുമെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല. കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ നടന്നിരുന്ന ഐ.പി.എൽ ടൂർണമെന്ന് താൽക്കാലികമായി നിർത്തിയിരുന്നു. ഇതിന് പിന്നാലെ ടൂർണമെന്‍റ് യു.എ.ഇയിലേക്ക് മാറ്റുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ബി.സി.സി.ഐയും ഐ.പി.എൽ ഗവേണിങ് കൗൺസിലും ചേർന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 10 വരെയായിരിക്കും യു.എ.ഇയിൽ മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ഐ.പി.എല്ലിൽ നടക്കാനുള്ളത്.
നേരത്തെ രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായതോടെ ഐ.പി.എൽ മത്സരങ്ങൾ താൽക്കാലികമായി നിർത്തുകയായിരുന്നു. പല തവണ ഐ.പി.എല്ലിലെ ബയോ ബബിൾ പൊട്ടിയതും മത്സരങ്ങൾ നിർത്താൻ കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.