ബാറ്റിങ്ങിൽ താളം കണ്ടെത്താനാകാതെ മുംബൈ, ഹൈദരാബാദിന് ജയിക്കാൻ 151
text_fieldsചെന്നൈ: തുടർച്ചയായ മൂന്നാംമത്സരത്തിലും ബാറ്റിങ് താളം കണ്ടെത്താനാകാതെ മുംബൈ ഇന്ത്യൻസ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ വിക്കറ്റ് നഷ്ടപ്പെടുത്താതെ 50 പിന്നിട്ടെങ്കിലും പിന്നീട് റൺ നിരക്കുയർത്താനാകാതെ വലയുകയായിരുന്നു. 20 ഓവറിൽ അഞ്ചുവിക്കറ്റിന് 150 റൺസ് എന്ന നിലയിലാണ് മുംബൈ ബാറ്റിങ് അവസാനിപ്പിച്ചത്.
വിക്കറ്റുകൾ കൈയ്യിലുണ്ടായിട്ടും ഹൈദരാബാദ് ബൗളർമാർക്കുമുമ്പിൽ റൺസ് കണ്ടെത്താനാകാതെ മുംബൈ ബാറ്റ്സ്മാൻ നട്ടം തിരിഞ്ഞു. 25 പന്തിൽ 32 റൺസുമായി നായകൻ രോഹിത് ശർമ പുറത്തായതിന് പിന്നാലെയാണ് മുംബൈയുടെ സ്കോറിങ് വേഗം കുറഞ്ഞത്.39 പന്തുകൾ നേരിട്ട ക്വിന്‍റൺ ഡികോക്കിന് 40 റൺസ് മാത്രം ചേർക്കാനായപ്പോൾ 21പന്തുകൾ നേരിട്ട ഇഷാൻ കിഷൻ എടുത്തത് 12 റൺസ് മാത്രമാണ്.
സൂര്യകുമാർ യാദവ് 10ഉം ഹാർദിക് പാണ്ഡ്യ ഏഴും റൺസെടുത്ത് പുറത്തായി. ഇന്നിങ്സിലെ അവസാന രണ്ട് പന്തുകൾ സിക്സറിന് പറത്തിയ കീറൻ പൊള്ളാർഡാണ് മുംബൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
നാലോവറിൽ 45 റൺസ് വഴങ്ങിയ ഭുവനേശ്വർ കുമാറാണ് ഹൈദരാബാദ് നിരയിൽ തല്ലുവാങ്ങിയത്. മുജീബ് റഹ്മാൻ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഖലീൽ അഹമ്മദും റാഷിദ് ഖാനും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.