Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ: നന്നായി...

ഐ.പി.എൽ: നന്നായി കളിക്കാത്തവരെല്ലാം ടീമിന്​ പുറത്ത്​, മുഴുവൻ ലിസ്റ്റ്​ കാണാം

text_fields
bookmark_border
ഐ.പി.എൽ: നന്നായി കളിക്കാത്തവരെല്ലാം ടീമിന്​ പുറത്ത്​, മുഴുവൻ ലിസ്റ്റ്​ കാണാം
cancel

2021 ഐ.പി.എൽ ലേലത്തിന്​ മുമ്പായി ടീമുകളെല്ലാം നിരവധി താരങ്ങളെയാണ്​ റിലീസ്​ ചെയ്​തത്​. ഇതുവഴി പലടീമുകൾക്കും വൻതുക അടുത്ത ലേലത്തിൽ ചിവഴിക്കാനാകും. ​പൊന്നും വിലയുള്ള െഗ്ലൻ മാക്​സ്​വെൽ, ഷെൽഡ്രൻ കോട്രൽ, ജിമ്മി നീഷം എന്നിവരടക്കമുള്ളവരെ ഒഴിവാക്കിയതിലൂടെ 53.20 കോടി മിച്ചം വന്ന കിങ്​സ്​ ഇലവൻ പഞ്ചാബിനാണ്​ ഏറ്റവുമധികം തുക ബാക്കിയുള്ളത്​. ഇതുവഴി വരാനിരിക്കുന്ന ലേലത്തിൽ വൻതുക മുടക്കി താരങ്ങളെ സ്വന്തമാക്കാനാകും.

കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ താരങ്ങളിലേറെയും ടീമുകൾക്ക്​ പുറത്തായി. ​​െഗ്ലൻ മാക്​സ്​വെൽ, സ്റ്റീവ്​ സ്​മിത്ത്​, ആരോൺഫിഞ്ച്​, കേദാർ ജാദവ്​, ക്രിസ്​ മോറിസ്, അലക്​സ്​ കാരി​ അടക്കമുള്ളവർ ഇതിലുൾപ്പെടും. അതേസമയം നിരാശാജനകമായി പ്രകടനം നടത്തിയ ജയ്​ദേവ്​ ഉനദ്​കട്ടിനെ രാജസ്ഥാൻ റോയൽസ്​ വീണ്ടും നിലനിർത്തിയത്​ ഏവരെയം ഞെട്ടിച്ചു.വൈറ്ററൻ താരം ലസിത്​ മലിംഗയെ മുംബൈ റിലീസ്​ ചെയ്​തപ്പോൾ ക്രിസ്​ ഗെയിലിനെ കിങ്​സ്​ ഇലവൻ പഞ്ചാബ്​ നിലനിർത്തി.

റിലീസ്​ ചെയ്​ത കളിക്കാർ

ചെന്നൈ സൂപ്പർ കിങ്​സ്​: കേദാർ ജാദവ്​, മുരളി വിജയ്​, ഹർഭജൻ സങ്​, പിയൂഷ്​ ചൗള, മോനു സിങ്​, ഷെയ്​ൻ വാട്​സൺ (വിരമിച്ചു)

ലേലത്തിൽ ചിലവഴിക്കാനാകുന്ന തുക: 22.90 കോടി

ഡൽഹി കാപ്പിറ്റൽസ്​: അലക്​സ്​ കാരി, കീമോ പോൾ, തുഷാർ​ ദേശ്​ പാണ്ഡേ, സന്ദീപ്​ ലമിഷന്നെ, മോഹിത്​ ഷർമ, ജേസൺ റോയ്​

ലേലത്തിൽ ചിലവഴിക്കാനാകുന്ന തുക: 12.90 കോടി

കിങ്​സ്​ ഇലവൻ പഞ്ചാബ്​: ​െഗ്ലൻ മാക്​സ്​വെൽ, ഷെൽഡ്രൻ കോട്രൽ, മുജീബ്​ സദ്​റാൻ, ഹർദസ്​ വിജിയോൻ, ജിമ്മി നീഷം, കൃഷ്​ണപ്പ ഗൗതം, കരുൺ നായർ, ജഗദീഷ സുചിത്ത്​, തെജീന്ദർ സിങ്​

ലേലത്തിൽ ചിലവഴിക്കാനാകുന്ന തുക: 53.20 കോടി

കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​: ക്രിസ്​ ഗ്രീസ്​, ഹാരി ഗാർണി, എം.സിദ്ധാർഥ്​, നിഖിൽ നായിക്​, സിദ്ദീഷ്​ ലാഡ്​, ടോം ബാന്‍റൺ

ലേലത്തിൽ ചിലവഴിക്കാനാകുന്ന തുക: 10.75 കോടി

മുംബൈ ഇന്ത്യൻസ്​: ലസിത്​ മലിംഗ, നതാൻ കോർട്ടർനൈൽ, ജയിംസ്​ പാറ്റിൻസൺ, ഷെർഫേൻ റഥർഫോർഡ്​, മിച്ചൽ മക്​ലീഗൻ, പ്രിൻസ്​ ബൽവന്ത്​, ദിഗ്​വിജയ്​ ദേശ്​മുഖ്​

ലേലത്തിൽ ചിലവഴിക്കാനാകുന്ന തുക: 15.35 കോടി

രാജസ്ഥാൻ റോയൽസ്​: സ്റ്റീവ്​ സ്​മിത്ത്​, ആകാശ്​ സിങ്​, അനിരുദ്ധ ജോഷി, അങ്കിത്​ രാജ്​പുത്​, ഓഷാനെ തോമസ്​, ശശങ്ക്​ സിങ്​, ടോം കറൻ, വരുൺ ആരോൺ

ലേലത്തിൽ ചിലവഴിക്കാനാകുന്ന തുക: 34.85 കോടി

റോയൽ ചാലഞ്ചേഴ്​സ്​ ​ബാംഗ്ലൂർ: ക്രിസ്​ മോറിസ്​, ഷിവം ദുബെ, ആരോൺ ഫിഞ്ച്​, ഉമേഷ്​ യാദവ്​, ഡെയ്​ൽ സ്​​റ്റെ്​യ്​ൻ, മുഈൻ അലി, പാർഥിവ്​ പ​േട്ടൽ (വിരമിച്ചു) , പവൻ നേഗി, ഇസുരു ഉദാന, ഗുർകീരത്​ മാൻ

ലേലത്തിൽ ചിലവഴിക്കാനാകുന്ന തുക: 35.90 കോടി

സൺസൈസേഴ്​സ്​ ഹൈദരാബാദ്​: ബില്ലി സ്റ്റാൻലേക്​, സന്ദീപ്​ ഭാവനാക, ഫാബിയൻ അലൻ, സഞ്​ജയ്​ യാദവ്​, പ്രഥ്വിരാജ്​ യാര

ലേലത്തിൽ ചിലവഴിക്കാനാകുന്ന തുക: 10.75 കോടി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Glenn MaxwellSteve SmithIPL 2021
News Summary - IPL 2021 PLAYER RETENTIONS LIST
Next Story