കോവിഡോ അതെന്താ?; ഐ.പി.എൽ യു.എ.ഇയിലേക്ക് മാറ്റാൻ കാരണം 'മഴ'യാണെന്ന് ബി.സി.സി.ഐ
text_fieldsന്യൂഡൽഹി: സെപ്തംബറിൽ ഇന്ത്യയിൽ മഴക്കാലമായതിനാലാണ് ഐ.പി.എൽ യു.എ.ഇയിലേക്ക് മാറ്റുന്നതെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. ബി.സി.സി.ഐ സെക്രട്ടറി ജെയ്ഷായുടെ പേരിൽ ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. കോവിഡ് എന്നൊരു വാക്ക് പോലും പ്രസ്താവനയിൽ ഉൾപെടുത്താതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ത്യയിൽ കോവിഡ് രൂക്ഷമായതിനെ തുടർന്ന് പല താരങ്ങളും പിൻവാങ്ങിയതോടെയാണ് കഴിഞ്ഞ മാസം ഐ.പി.എൽ പാതിവഴിയിൽ നിർത്തേണ്ടി വന്നത്.
കോവിഡ് രൂക്ഷത കൊണ്ടാണ് മാറ്റുന്നതെന്ന് ഔദ്യോഗികമായി അറിയിക്കാത്ത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണെന്നാണ് ആരോപണമുയരുന്നുണ്ട്. ആര് പിൻമാറിയാലും ടൂർണമെൻറ് തുടരുമെന്ന് ആദ്യം പറഞ്ഞ ബി.സി.സി.ഐ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. സെപ്റ്റംബറിൽ ഇന്ത്യയിൽ നടത്തിയാലും വിദേശ താരങ്ങൾ എത്താൻ സാധ്യത കുറവായതിനാലാണ് യു.എ.ഇയിലേക്ക് മാറ്റിയത് എന്നതാണ് യാഥാർഥ്യം. മത്സരം യു.എ.ഇയിലാണെങ്കിൽ കളിക്കാൻ തയാറാണെന്ന് പല താരങ്ങളും അറിയിച്ചിരുന്നു. ഇന്ത്യയിലെ ഓക്സിൻ ലഭ്യതക്കുറവിനെക്കുറിച്ചും രൂക്ഷമായ സ്ഥിതിഗതികളെക്കുറിച്ചും വിദേശതാരങ്ങളക്കം തുറന്നടിച്ചിരുന്നു.
ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങൾ യു.എ.ഇയിൽ തന്നെ നടത്തുമെന്ന് ഇന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു.ബി.സി.സി.ഐയും ഐ.പി.എൽ ഗവേണിങ് കൗൺസിലും ചേർന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 10 വരെയായിരിക്കും യു.എ.ഇയിൽ മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ഐ.പി.എല്ലിൽ നടക്കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.