പുതുതായി രണ്ടെണ്ണം കൂടി വരുന്നു; അടുത്ത സീസൺ ഐ.പി.എല്ലിൽ 10 ടീമുകൾ
text_fieldsമുംബൈ: പണക്കിലുക്കത്തിന്‍റെ വേദിയായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ കൂടുതൽ സമ്പന്നമാക്കി രണ്ടു ടീമുകൾ കൂടി വരുന്നു. 2022 സീസൺ മുതൽ 10 ടീമുകൾ മത്സരിക്കാനുണ്ടാകും. ഒരു ടീമിന് അടിസ്ഥാന വിലയായി ആദ്യം 1700 കോടി നിശ്ചയിച്ചത് 2,000 കോടിയായി ഉയർത്തിയിട്ടുണ്ട്. കൂടുതൽ വൻകിട സ്ഥാപനങ്ങൾ ലേലത്തിൽ പങ്കെടുത്താൽ തുക പിന്നെയും ഉയരും. ഇതുവഴി ബി.സി.സി.ഐക്ക് രണ്ടു ടീമുകളുടെയും വിലയായി 5,000 കോടി രുപ വരെ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. 3,000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ലേലത്തിൽ പങ്കുചേരാം. മൂന്നുവരെ വ്യവസായ സ്ഥാപനങ്ങൾ ഒന്നായി കൺസോർട്യം രൂപവത്കരിച്ചും ഭാഗമാകാം. അതിൽ കൂടുതൽ അനുവദിക്കില്ല.
രണ്ടു പുതുമുഖ ടീമുകൾ എത്തുന്നതോടെ മൊത്തം 74 മത്സരങ്ങളാകും അടുത്ത സീസൺ ഐ.പി.എല്ലിൽ അരങ്ങേറുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.