ഗുജറാത്തിന് അവസാന ഓവറിൽ ജയം
text_fieldsപുണെ: ഡേവിഡ് മില്ലർ തനി സ്വരൂപം പുറത്തെടുത്തപ്പോൾ അവസാന ഓവർ വരെ ആവേശവും അനിശ്ചിതത്വവും നിറഞ്ഞ മത്സരത്തിൽ ചെന്നൈക്കെതിരെ ഗുജറാത്ത് ടൈറ്റൻസിന് മൂന്ന് വിക്കറ്റിന്റെ നാടകീയ ജയം. 51 പന്തിൽ 94 റൺസെടുത്ത മില്ലർക്കൊപ്പം ഹർദിക് പാണ്ഡ്യയുടെ അസാന്നിധ്യത്തിൽ ആദ്യമായി ടീമിനെ നയിച്ച റാഷിദ് ഖാൻ ഉത്തരവാദിത്തം ഏറ്റെടുത്തപ്പോഴാണ് ഗുജറാത്തിന് കൈവിട്ടെന്നു കരുതിയ വിജയം എത്തിപ്പിടിക്കാനായത്.
ചെന്നൈ ഉയർത്തിയ 170 റൺസ് ലക്ഷ്യത്തിലേക്ക് തകർച്ചയോടെയായിരുന്നു ഗുജറാത്തിന്റെ തുടക്കം. ശുഭ്മാൻ ഗില്ലും വിജയ് ശങ്കറും അക്കൗണ്ട് തുറക്കാതെ പുറത്തായി. 87ന് അഞ്ച് വിക്കറ്റ് നഷ്ടമായ ശേഷം ക്രീസിലെത്തിയ റാഷിദ് ഖാൻ മില്ലർക്ക് പറ്റിയ കൂട്ടായി. 21 പന്തിൽ 40 റൺസടിച്ച റാഷിദിന്റെ അവിശ്വസനീയ പ്രകടനമാണ് ഏറെക്കൂറെ കൈവിട്ടെന്നു കരുതിയ കളിയിലേക്ക് ഗുജറാത്തിനെ തിരിച്ചെത്തിച്ചത്. ക്രിസ് ജോർദൻ എറിഞ്ഞ 18ാമത്തെ ഓവറിൽ റാഷിദ് മാത്രം അടിച്ചത് 22 റൺസായിരുന്നു. ആ ഓവറിൽ കളി തിരിഞ്ഞു. അവസാന ഓവറിൽ ജയിക്കാൻ വേണ്ട 13 റൺസ് ഒരു പന്ത് ബാക്കി നിർത്തി മില്ലർ അടിച്ചെടുത്തു. നേരത്തെ ഏറെ കാലത്തിനു ശേഷം ഫേമിലേക്കുയർന്ന ഋതുരാജ് ഗെയ്ക്‍വാദിന്റെ മികച്ച ഇന്നിങ്സിന്റെ (48 പന്തിൽ 73 റൺസ്) കരുത്തിലായിരുന്നു ചെന്നൈ 169 റൺസ് പടുത്തുയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.