ഐ.പി.എൽ; ബംഗളൂരുവിന്റെ തുടക്കം തകർച്ചയോടെ, മൂന്ന് വിക്കറ്റ് നഷ്ടം
text_fieldsചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17ാം എഡിഷന് ആവശേത്തുടക്കം. നിലവിലെ ചാമ്പ്യന്മാരുമായ ചെന്നൈ സൂപ്പർ കിങ്സ് അയൽക്കാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെയാണ് ഇന്ന് നേരിടുന്നത്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ രാത്രി എട്ടിന് ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ ബംഗളൂരു ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒമ്പതോവർ പിന്നിട്ടപ്പോൾ 63 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടമായ ബംഗളൂരുവിന്റെ നില പരുങ്ങലിലാണ്.
ബംഗ്ലാദേശ് താരം മുസ്ഥഫിസുർ റഹ്മാനാണ് രണ്ട് പേരെ കൂടാരം കയറ്റിയത്. 23 പന്തിൽ എട്ട് ബൗണ്ടറികളടക്കം 35 റൺസെടുത്ത ഫാഫ് ഡുപ്ലെസിയൊണ് താരം ആദ്യം മടക്കിയത്. പിന്നാലെ രജത് പഠിദാറിനെയും സംപൂജ്യനാക്കി ധോണിയുടെ കൈകളിലെത്തിച്ചു. കൂറ്റനടിക്കാരനായ ഗ്ലെൻ മാക്സ്വെല്ലിനെ റൺസെടുക്കാനനുവദിക്കാതെ ദീപക് ചാഹറും പുറത്താക്കി. നിലവിൽ വിരാട് കോഹ്‍ലിയും കാമറൂൺ ഗ്രീനുമാണ് ക്രീസിലുള്ളത്.
18 വയസ്സുള്ള താരങ്ങൾ മുതൽ 42കാരൻ മഹേന്ദ്ര സിങ് ധോണി വരെ മാറ്റുരക്കുന്ന ഐ.പി.എല്ലിൽ ഏറ്റവുമധികം കിരീടം നേടിയത് ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസുമാണ്, അഞ്ചു തവണ വീതം. ഇക്കുറിയും ഫേവറിറ്റുകളാണ് ചെന്നൈയും ഹാർദിക് പാണ്ഡ്യക്കു കീഴിൽ ഇറങ്ങുന്ന മുംബൈ ഇന്ത്യൻസും. 16 സീസണുകളും കളിച്ചിട്ടും ഒരു തവണപോലും ചാമ്പ്യന്മാരാവാൻ ഭാഗ്യമില്ലാതെ പോയവരാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഡൽഹി കാപിറ്റൽസും പഞ്ചാബ് കിങ്സും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.