സഞ്ജുവിന്‍റെ രാജസ്ഥാൻ ഇന്നിറങ്ങുന്നു; മുംബൈ ചെന്നൈ ക്ലാസിക്; ഐ.പി.എല്ലിൽ സൂപ്പർപോരാട്ടങ്ങൾ
text_fieldsചെന്നൈ/ഹൈദരാബാദ്: ഐ.പി.എല്ലിൽ ഞായറാഴ്ച സൂപ്പർ പോരാട്ടങ്ങൾ. വൈകീട്ട് 3.30ന് ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആതിഥേയരായ സൺ റൈസേഴ്സ് ഹൈദരാബാദിനെ രാജസ്ഥാൻ റോയൽസ് നേരിടും. രാത്രി 7.30ന് ചെന്നൈ സൂപ്പർ കിങ്സ്-മുംബൈ ഇന്ത്യൻസ് മത്സരം ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലും നടക്കും.
ക്യാപ്റ്റൻ സഞ്ജു സാംസൺ ടീമിലുണ്ടെങ്കിലും റയാൻ പരാഗിന് കീഴിലായിരിക്കും രാജസ്ഥാൻ കളിക്കുക. വിരലിന് പരിക്കേറ്റ സഞ്ജുവിന് കൂടുതൽ വിശ്രമം ആവശ്യമായതിനാൽ അദ്ദേഹത്തെ ഇമ്പാക്റ്റ് പ്ലെയറാക്കി ബാറ്റിങ്ങിന് മാത്രം ഇറക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. വിക്കറ്റ് കീപ്പിങ്ങിൽനിന്നും ഫീൽഡിങ്ങിൽനിന്നും താരത്തെ മാറ്റിനിർത്താനാണിത്. ആസ്ട്രേലിയയെ ലോക ചാമ്പ്യന്മാരാക്കിയ നായകൻ പാറ്റ് കമ്മിൻസാണ് ഇക്കുറിയും ഹൈദരാബാദിന്റെ ക്യാപ്റ്റൻ.
അതേസമയം, ഋതുരാജ് ഗെയ്ക്‌വാദ് നയിക്കുന്ന ചെന്നൈ നിരയിൽ എം.എസ്. ധോണിയുടെ സാന്നിധ്യം ആരാധകർക്ക് ആവേശമാവും. മറുതലക്കൽ ഹാർദിക് പാണ്ഡ്യ സസ്പെൻഷനിലായതിനാൽ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലാണ് മുംബൈ കളത്തിലെത്തുക. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ് സംഘത്തിലെ ഗ്ലാമർ താരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.