ഐ.പി.എൽ: ചെന്നൈക്ക് രണ്ട് വിക്കറ്റ് നഷ്ടം, രോഹിതും ഹർദിക് പാണ്ഡ്യയുമില്ലാതെ മുംബൈ
text_fieldsദുബൈ: ഇടവേളക്കുശേഷം പുനരാരംഭിച്ച ഐ.പി.എല്ലിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർച്ചയോടെ തുടക്കം. രണ്ട് ഓവർ പിന്നിടുേമ്പാൾ മൂന്ന് റൺസ് മാത്രം എടുത്ത ചെന്നൈക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. റണ്ണെന്നും എടുക്കുന്നതിന് മുന്നെ ഫാഫ് ഡുെപ്ലസിസിന്റെയും മുഈൻ അലിയുടെയും വിക്കറ്റാണ് നഷ്ടമായത്. ഇതിന് പുറമെ അമ്പാട്ടി റായ്ഡു പരിക്കേറ്റ് മടങ്ങുകയും ചെയ്തു. ആദ്യ ഓവറിൽ ഡുെപ്ലസിസിനെ ബോൾട്ടും രണ്ടാം ഓവറിൽ മുഇൗൻ അലിയെ ആദം മിൽനെയുമാണ് പുറത്താക്കിയത്. റിഥുരാജ് ഗെയ്കവാദും റെയ്നയുമാണ് ക്രീസിൽ.
നേരത്തെ ടോസ് നേടിയ െചന്നൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ, ഹർദിക് പാണ്ഡ്യ എന്നിവരില്ലാതെയാണ് മുംബൈ കളത്തിലിറങ്ങിയത്. പകരം വെസ്റ്റ് ഇൻഡീസ് താരം കിറോൺ പൊള്ളാർഡാണ് ടീമിനെ നയിക്കുന്നത്. ഫിറ്റ്നസില്ലാത്തതാണ് രോഹിതിന് വിനയായത്. പോയിന്‍റ് നിലയിൽ ചെന്നൈ രണ്ടും മുംബൈ നാലും സ്ഥാനത്താണുള്ളത്.
മുംബൈ: ക്വിന്‍റൺ ഡികോക്ക്, സൂര്യകുമാർ യാദവ്, ഇഷൻ കിഷൻ, ആൻമോൽപ്രതീത് സിങ്, കിറോൺ പൊള്ളാർഡ്, സൗരഭ് തിവാരി, ക്രുണാൽ പണ്ഡ്യ, ആദം മിൽനെ, രാഹുൽ ചഹാർ, ജസ്പ്രീത് ബുംറ, ട്രെന്‍റ് ബോൾട്ട്.
ചെന്നൈ: ഫാഫ് ഡുെപ്ലസിസ്, റിഥുരാജ് ഗെയ്കവാദ്, മൊഈൻ അലി, സുരേഷ് റെയ്ന, അമ്പാട്ടി റായ്ഡു, എം.എസ്. ധോണി, രവിന്ദ്ര ജദേജ, ഡ്വൈൻ ബ്രാവോ, ഷർദുൽ താക്കൂർ, ദീപക് ചഹാർ, ജോഷ് ഹേസ്ൽവുഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.