സംശയമെന്ത്, അറേബ്യൻ മണ്ണിലും മുംബൈ തന്നെ ! ഐ.പി.എൽ കിരീടത്തിൽ അഞ്ചാം മുത്തം
text_fieldsദുബൈ: സഹതാപ പ്രാർഥനകളൊന്നും ഡൽഹിയെ കാത്തില്ല. ഐ.പി.എല്ലിലെ ഫേവറിറ്റുകൾ തങ്ങൾ തന്നെയാണെന്ന് മുംബൈ ഇന്ത്യൻസ് ഒരിക്കൽ കൂടിതെളിയിച്ചു.
അറേബ്യൻ മണലാരുണ്യത്തെ സാക്ഷിയാക്കി അഞ്ചാം തവണയും ഐ.പി.എൽ കിരീടത്തിൽ നീലപ്പടയുടെ മുത്തം. ഡൽഹിയുടെ കന്നി കിരീടത്തിനായി ട്വിസ്റ്റും അട്ടിമറിയും പ്രതീക്ഷിച്ച് ടെലിവിഷന് മുന്നിൽ കളികണ്ടവർക്ക് നായകൻ രോഹിത് ശർമ തന്നെ മുന്നിൽ നിന്ന് കളിജയിക്കേണ്ടതെങ്ങനെയെന്ന് കാണിച്ചു കൊടുത്തു.
കോവിഡ് ഐ.പി.എൽ കലാശപ്പോരിൽ ഡൽഹി ക്യാപിറ്റൽസിനെ 5 വിക്കറ്റിന് തോൽപിച്ചാണ് മുംബൈ ഇന്ത്യൻസ് അഞ്ചാം തവണയും ഐ.പി.എൽ കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്താൽ ജയിച്ചാലോ എന്നു കരുതിയ ഡൽഹിയെ 156 റൺസിന് പിടിച്ചുകെട്ടി തിരിച്ചടിക്കാൻ ഇറങ്ങിയ രോഹിതും സംഘവും 18.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
സ്കോർ: ഡൽഹി ക്യാപിറ്റൽസ്- 156/7( 20 ഓവർ). മുംബൈ ഇന്ത്യൻസ് -157/5 (18.4 ഓവർ)
ലക്ഷ്യത്തിലേക്ക് മികച്ച തുടക്കം സമ്മാനിച്ചാണ് ഡികോക്ക് മടങ്ങിയത്. സ്റ്റോയിൻസിെൻറ പന്തിൽ ഡികോക്ക്(20) മടങ്ങുേമ്പാൾ മുംബൈ സ്കോർ ബോർഡിൽ 45 റൺസ് എത്തിയിരുന്നു. പിന്നീട് നായകൻ രോഹിത് ശർമയുടെ വിളയാട്ടമായിരുന്നു. നിർണായക മത്സരത്തിൽ അധർധസെഞ്ച്വറിയുമായി നായകൻ മുന്നിൽ നിന്ന് നയിച്ചു. അതിനിടക്ക് സൂര്യകുമാർ യാദവ് (19) റണ്ണൗട്ടിൽ പുറത്തായെങ്കിലും രോഹിത് തളർന്നില്ല. 51 പന്തിൽ 68 റൺസെടുത്ത രോഹിത് ടീമിനെ വിജയത്തോടടുപ്പിച്ചു. പിന്നീട് ഇഷൻ കിഷനും (33) പൊള്ളാഡും(9), പാണ്ഡ്യയും(3) ചേർന്ന് ലക്ഷ്യത്തിലെത്തിച്ചു.
പ്ലേ ഓഫിൽ ടോസ് നേടിയിട്ടും ബൗളിങ് തിരഞ്ഞെടുത്ത ഡൽഹി, ആ മത്സരം തോറ്റതോടെ ഇത്തവണ മാറ്റിപ്പിടിച്ചു. ടോസ് ലഭിച്ചപാടെ ബാറ്റിങ്. എന്നാൽ, ബോൾട്ടും ബുംറയുമുള്ള രോഹിത് ശർമ പന്തുകൊണ്ട് മനോഹരമായി തുടങ്ങി.
ആദ്യ പന്തിൽ തന്നെ മാർക്കസ് സ്റ്റോയിൻസിനെ (0) പുറത്താക്കിയാണ് മുംബൈ കളി അനുകൂലമാക്കിയത്. ബോൾട്ട് എറിഞ്ഞ പന്തിൽ ഒഴിഞ്ഞു മാറാൻ ശ്രമിച്ച സ്റ്റോയിൻസിന് കാൽകുലേഷൻ തെറ്റുകയായിരുന്നു. പന്ത് ബാറ്റിൽ ഉരസി നേരെ ഡികോക്കിെൻറ ഗ്ലൗവിൽ. തൊട്ടടുത്ത ഓവറിൽ അജിൻക്യ രഹാനെയെ(2)യും പുറത്താക്കി ബോൾട്ട് ഡൽഹിയുടെ 'ബോൾട്ട്' ഇളക്കി. പിടിച്ചു നിൽക്കാൻ ശ്രമിച്ച ശിഖർ ധവാനെ(15), ജയന്ത് യാദവും പുറത്താക്കിയതോടെ ഡൽഹി കൂട്ടത്തകർച്ചയുടെ വക്കിലെത്തി.
എന്നാൽ, തുടക്കത്തിലെ വൻ തകർച്ചക്കു ശേഷമായിരുന്നു ഡൽഹി മാന്യമായ സ്കോറിലേക്കെത്തിയത്. ക്യാപ്റ്റൻ ശ്രേയസ് അയ്യരും (65*) പന്തും (56) അർധ സെഞ്ച്വറിയുമായി പൊരുതിയാണ് ഡൽഹിക്കായി രക്ഷാപ്രവർത്തനം നടത്തിയത്.
ഇരുവരും 96 റൺസിെൻറ പാട്ണർഷിപ്പൊരുക്കി. പന്തിനെ(56) കോൾട്ടർ നീലാണ് പുറത്താക്കിയത്. അവസാന സമയത്ത് കൂറ്റനടിക്ക് എത്തിയ ഹെറ്റ്മെയറെ (5) ബോൾട്ടും പറഞ്ഞച്ചു. അക്സർ പട്ടേലിനും (9), റബാഡക്കും(0) കാര്യമായ സംഭാവന നൽകാനായില്ല.
ഡെത്ത് ഓവറിൽ റൺസ് കനപ്പിക്കാൻ ഡൽഹി ശ്രമിച്ചെങ്കിലും ബുംറയുടെ നേതൃത്വത്തിൽ തടയുകയായിരുന്നു. ഒടുവിൽ നിശ്ചിത ഓവറിൽ 156 റൺസിസ് ഡൽഹിയെ മുംബൈ പിടിച്ചുകെട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.