ഗുജറാത്തിനെ അഞ്ച് റൺസിന് വീഴ്ത്തി ഡൽഹി
text_fieldsഅഹ്മദാബാദ്: ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസിനെ 130 റൺസിലൊതുക്കിയിട്ടും ഗുജറാത്ത് ടൈറ്റൻസ് ജയം കൈവിട്ടു. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ 125 റൺസെടുക്കാനേ ആതിഥേയർക്കായുള്ളൂ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 20 ഓവറിൽ എട്ട് വിക്കറ്റിനാണ് 130 റൺസ് നേടിയത്.
നാല് ഓവറിൽ 11 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത പേസർ മുഹമ്മദ് ഷമിയുടെ പ്രകടനം ഗുജറാത്തിന് തുണയാവുകയായിരുന്നു.ചേസ് ചെയ്യവെ പതറിയ ടീമിനെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (53 പന്തിൽ 59 നോട്ടൗട്ട്) ജയത്തിനരികിലേക്ക് നയിച്ചെങ്കിലും ഇശാന്ത് ശർമ എറിഞ്ഞ അന്തിമ ഓവറിൽ ആവശ്യമായ 12 റൺസ് അടിച്ചെടുക്കാനായില്ല.
അവസാന രണ്ട് ഓവറിൽ ഗുജറാത്തിന് വേണ്ടിയിരുന്നത് 33 റൺസ്. ആൻറിച് നോർയെയെ ഹാട്രിക് സിക്സറടിച്ച് രാഹുൽ തേവാട്യം പിരിമുറുക്കം കുറച്ചു. 20 ഓവറിലെ നാലാം പന്തിൽ തേവാട്യ (ഏഴ് പന്തിൽ 20) റിലീ റോസൂവിന് ക്യാച്ച് നൽകി മടങ്ങിയതോടെ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു. ഇശാന്തും ഖലീൽ അഹ്മദും രണ്ട് വീതം വിക്കറ്റെടുത്തു. 44 പന്തിൽ 51 റൺസെടുത്ത് അമൻ ഹക്കീം ഖാൻ ഡൽഹിയുടെ ടോപ് സ്കോററായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.