കടൽകടക്കാൻ െഎ.പി.എൽ
text_fieldsമുംബൈ: പാതിവഴിയിൽ നിർത്തിവെച്ച െഎ.പി.എൽ 14ാം സീസൺ പുനരാരംഭിക്കാൻ പുതുവഴികൾ തേടി ബി.സി.സി.െഎ. കോവിഡ് രണ്ടാം തരംഗം രൂക്ഷമായി ബാധിച്ച ഇന്ത്യയിൽ ടൂർണമെൻറ് തുടരില്ലെന്ന് ഉറപ്പായ പശ്ചാത്തലത്തിൽ വിദേശത്തെ വേദികളിലേക്ക് മാറ്റാനാണ് ബി.സി.സി.െഎ ശ്രമം.
കഴിഞ്ഞ സീസൺ നടത്തിയ യു.എ.ഇക്ക് പുറമെ പുതു വേദികളായി ഇംഗ്ലണ്ടും ആസ്ത്രേലിയയും പരിഗണനയിലുള്ളതായി റിപ്പോർട്ട്. സെപ്റ്റംബറിൽ യു.എ.ഇയിലെ കാലാവസ്ഥ മത്സര നടത്തിപ്പിന് ബുദ്ധിമുട്ടാവുന്നതിനാലാണ് പുതിയ രണ്ടു വേദികളും പരിഗണനയിൽ വന്നത്.
സെപ്റ്റംബറിൽ ഇംഗ്ലണ്ടിലെ കാലാവസ്ഥ കൂടുതൽ അനുകൂലമെന്നാണ് സൂചന. വേദിയൊരുക്കാനുള്ള സന്നദ്ധതയുമായി നാല് ഇംഗ്ലീഷ് കൗണ്ടി ടീമുകൾ രംഗത്തെത്തിയിട്ടുണ്ട്.
മിഡ്ൽസെക്സ്, സറി, വാർവിക്ഷെയർ, ലങ്കാഷെയർ എന്നീ ടീമുകളാണ് ഇതുസംബന്ധിച്ച് താൽപര്യം അറിയിച്ചത്. സെപ്റ്റംബർ 14ന് അവസാനിക്കുന്ന ഇന്ത്യ -ഇംഗ്ലണ്ട് പരമ്പരക്കു പിന്നാലെ െഎ.പി.എൽ തുടരാനും ആഗ്രഹമുണ്ട്.
മൂന്നാമത്തെ സാധ്യത എന്ന നിലയിലാണ് ആസ്ത്രേലിയ പട്ടികയിലുള്ളത്. െഎ.പി.എൽ പാതിവഴിയിൽ ഉപേക്ഷിച്ചത് കാരണം ബ്രോഡ്കാസ്റ്റ്, സ്പോൺസർഷിപ് വഴിയുള്ള വരുമാനത്തിൽ 2000 കോടിയുടെ നഷ്ടം ബി.സി.സി.െഎക്ക് ഉണ്ടായെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.