അടുത്ത സീസണിൽ ചെന്നൈ ക്യാപ്റ്റൻ സ്ഥാനത്ത് ധോണിയുണ്ടാവില്ല ?
text_fieldsചെന്നൈ: അടുത്ത വർഷവും ഐ.പി.എൽ കളിക്കാനുണ്ടാവുമെന്ന് മുൻ ഇന്ത്യൻ നായകനും െചന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനുമായ ധോണി പ്രഖ്യാപിച്ച് കഴിഞ്ഞു. 2021ലെ ഐ.പി.എല്ലിൽ ധോണി ചെന്നൈ നിരയിലുണ്ടാകുമെങ്കിലും ക്യാപ്റ്റൻ സ്ഥാനത്തുണ്ടാവില്ലെന്നാണ് റിപ്പോർട്ട്.
മുൻ ഇന്ത്യൻ ബാറ്റിങ് കോച്ചായ സഞ്ജയ് ബംഗാറാണ് ക്യാപ്റ്റൻ സ്ഥാനത്ത് ധോണിയുണ്ടാവില്ലെന്ന പ്രവചനം നടത്തിയത്. ധോണി ക്യാപ്റ്റൻ സ്ഥാനം ഡുപ്ലൈസിക്ക് കൈമാറമെന്നാണ് ബംഗാർ അഭിപ്രായപ്പെടുന്നത്. 2011ലെ ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ചില കടുത്ത പരീക്ഷണങ്ങൾ നേരിടേണ്ടി വന്നു. ഇതിന് പിന്നാലെ ഇംഗ്ലണ്ടിനും ആസ്ട്രേലിയക്കും എതിരായ പരമ്പരകൾക്ക് മുന്നോടിയായി ധോണി ക്യാപ്റ്റൻ സ്ഥാനം കോഹ്ലിക്ക് കൈമാറുകയായിരുന്നുവെന്ന് സഞ്ജയ് ബംഗാർ ഓർമിപ്പിച്ചു.
ഡുപ്ലസിയല്ലാതെ ചെന്നൈക്ക് വേണ്ടി ക്യാപ്റ്റനാകാൻ മറ്റൊരു താരമില്ല. മറ്റ് ടീമുകളിൽ നിന്ന് ക്യാപ്റ്റനാകാൻ പ്രാപ്തിയുള്ളയാളെ ടീമിലെത്തിക്കുന്നതും ബുദ്ധിമുട്ടേറിയ കാര്യമാണ്. ക്യാപ്റ്റനാകാൻ പ്രാപ്തിയുള്ള താരത്തെ ഒരു ടീമും വിട്ടുനൽകില്ല. അതുകൊണ്ട് ഡുപ്ലസി തന്നെയായിരിക്കും ചെന്നൈക്ക് ലഭിക്കാവുന്ന മികച്ച ക്യാപ്റ്റനെന്ന് ബംഗാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.