മുംബൈയെ വരിഞ്ഞുകെട്ടി ചെന്നൈ; വിജയലക്ഷ്യം 163
text_fieldsദുബൈ: ഐ.പി.എല്ലിലെ ക്ലാസിക് പോരിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ വരിഞ്ഞുകെട്ടി ചെന്നൈ സൂപ്പർ കിങ്സ്. മുംബൈയുടെ ഫിനിഷർമാരെയും വാലറ്റത്തെയും കൂറ്റനടികൾക്ക് അയക്കാതെ 162 റൺസിൽ തന്നെ ചെന്നൈ ബൗളർമാർ പിടിച്ചുകെട്ടുകയായിരുന്നു.
31 പന്തിൽ 42 റൺസെടുത്ത സൗരഭ് തിവാരിയാണ് മുംബൈയുടെ ടോപ്സ്കോറർ. ക്വിൻറൺ ഡികോക്ക് 20 പന്തിൽ 33 റൺസ് കുറിച്ചു. 12റൺസടുത്ത ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റാണ് മുംബൈക്ക് ആദ്യം നഷ്ടമായത്.
18 റൺസെടുത്ത് നിൽക്കവേ വമ്പനടിക്കാരൻ കീറൺ പൊള്ളാർഡിനെ വിക്കറ്റിനുപിന്നിൽ ധോണിയുടെ കൈകളിലെത്തിച്ച് ലുംഗി എൻഗിഡി നിർണായക വിക്കറ്റ് സ്വന്തമാക്കി. ആദ്യഓവറിൽ പൊതിരെ തല്ലുവാങ്ങിയ എൻഗിഡി അവസാന ഓവറുകളിൽ ഫോമിലേക്കുയർന്നത് ചെന്നൈക്ക് ആശ്വാസമായി. പൊള്ളാർഡിേൻറതുൾപ്പെടെ മൂന്നുവിക്കറ്റുകളാണ് എൻഗിഡി സ്വന്തമാക്കിയത്.
ദീപക് ചഹാർ, രവീന്ദ്ര ജഡേജ എന്നിവർ രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി. പൊതുവേ ബാറ്റിങ് ദുഷ്കരമാകുമെന്ന് കരുതുന്ന ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ ട്രെൻറ് ബോൾട്ട്, ജസ്പ്രീത് ബുംറ അടക്കമുള്ള മുംബൈ ബൗളർമാരെ ചെന്നൈ ബാറ്റ്സ്മാൻമാർ എങ്ങനെ അതിജീവിക്കുമെന്ന് കണ്ടറിയണം.
ടീം:ചെന്നൈ സൂപ്പർ കിങ്സ്: മുരളി വിജയ്, ഷെയ്ൻ വാട്സൺ, ഫാഫ് ഡുപ്ലസിസ്, അമ്പാട്ടി റായുഡു, കേദാർ ജാദവ്, എം.എസ് ധോണി, രവീന്ദ്ര ജഡേജ, സാം കറൻ, ദീപക് ചഹാർ, പീയൂഷ് ചൗള, ലുംഗി എൻഗിഡി.
മുംെബെ ഇന്ത്യൻസ്: രോഹിത് ശർമ, ക്വിൻറൺ ഡികോക്ക്, സൂര്യകുമാർ യാദവ്, സൗരഭ് തിരാവി, ക്രുണാൽ പാണ്ഡ്യ, ഹാർദിക് പാണ്ഡ്യ, കീരൺ പൊള്ളാഡ്, ജെയിംസ് പാറ്റിൻസൺ, രാഹുൽ ചഹർ, ട്രൻറ് ബോൾട്ട്, ജസ്പ്രീത് ബുംറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.