മുംബൈയെ തകർത്ത് ബാംഗ്ലൂർ; അനായാസ ജയം, കോഹ്ലിക്ക് പതിനായിരം
text_fieldsദുബൈ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ട്വൻറി20യിൽ 10,000 റൺസ് തൊട്ട് വീണ്ടും ചരിത്രംകുറിച്ച ദിനത്തിൽ ബാംഗ്ലൂരിന് അനായാസ ജയം. മുംബൈ പ്രതീക്ഷകളുടെ ചിറകരിഞ്ഞ ഹാട്രിക്കുമായി ഹർഷൽ പട്ടേൽ നിറഞ്ഞാടിയ കളിയിൽ മുംബൈ ഇന്ത്യൻസിനെ 54 റൺസിനാണ് ബംഗളൂരു തകർത്തത്. സ്കോർ: ബാംഗ്ലൂർ: 165/6, മുംബൈ: 111ന് എല്ലാവരും പുറത്ത്.
ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂരിനായി 13 റൺസ് എടുത്തപ്പോഴാണ് കോഹ്ലി 10,000 റൺസ് കടന്നത്. കോഹ്ലിയുടെയും ഗ്ലെൻ മാക്സ്വെല്ലിെൻറയും അർധ സെഞ്ച്വറിയിൽ മുംബൈക്കു മുന്നിൽ ബാംഗ്ലൂർ ഉയർത്തിയത് 166 റൺസിെൻറ ലക്ഷ്യം.
42 പന്തിൽനിന്നാണ് കോഹ്ലി 51 റൺസെടുത്തത്. കോഹ്ലിയുടെ തുടർച്ചയായ രണ്ടാം അർധശതകമാണ്. 37 പന്തിൽ നിന്ന് മാക്സ്വെൽ 56 റൺസ് നേടി. ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ റോയൽ ചലഞ്ചേഴ്സിനെ ബാറ്റിങ്ങിനിറക്കുകയായിരുന്നു. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂർ 165 റൺസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.