അഹ്മദാബാദും ലഖ്നോയും; ഐ.പി.എല്ലിൽ രണ്ട് ടീമുകൾ കൂടി, മാഞ്ചസ്റ്റർ യുനൈറ്റഡ് ഉടമകൾക്ക് ലഭിച്ചില്ല
text_fieldsദുബൈ: പണമൊഴുകുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമുകളുടെ എണ്ണം പിന്നെയും കൂട്ടി അടുത്ത സീസണിൽ ലഖ്നോയും അഹ്മദാബാദും പുതുതായി ഇറങ്ങും. ആർ.പി- സഞ്ജീവ് ഗോയങ്ക ടീമിെൻറ ലഖ്നോയും സി.വി.സി കാപിറ്റൽ പാർട്ണേഴ്സിെൻറ അഹ്മദാബാദുമാണ് ദുബൈ താജ് ഹോട്ടലിൽ നടന്ന നറുക്കെടുപ്പിൽ വിജയിച്ചത്. ഗുജറാത്തിെൻറ സ്വന്തം അദാനി ഗ്രൂപ് അഹ്മദാബാദിനായി അവസാനനിമിഷം വരെ രംഗത്തുണ്ടായിരുന്നുവെങ്കിലും നറുക്കുവീണത് ഗോയങ്ക ഗ്രൂപിന്. പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ഓഹരികൾ സ്വന്തം പേരിലുള്ള േഗ്ലസർ കുടുംബവുമായിട്ടായിരുന്നു ലഖ്നോ ടീമിനെ ചേർത്തുപറഞ്ഞിരുന്നത്.
അടുത്ത സീസൺ ഐ.പി.എല്ലിൽ ഇതോടെ 10 ടീമുകളുണ്ടാകും. ടീമുകളെ അവതരിപ്പിക്കാൻ ഒക്ടോബർ 20 വരെ സമയം അനുവദിച്ചിരുന്നു. അദാനിക്കും േഗ്ലസർ കുടുംബത്തിനും പുറമെ ഹിന്ദുസ്ഥാൻ ടൈംസ്, ജിൻഡാൽ, ടോറൻറ് ഫാർമ, അരബിന്ദോ ഫാർമ, കോടക് ഗ്രൂപ്, സിംഗപ്പൂർ ആസ്ഥാനമായുള്ള പി.ഇ തുടങ്ങിയവരും രംഗത്തുണ്ടായിരുന്നു. നറുക്കെടുപ്പുവഴി 10,000 കോടി രൂപ വരെയാണ് ബി.സി.സി.ഐ പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിലും കവിഞ്ഞ വരുമാനമാണ് ലഭിച്ചത്. 3,000 കോടിക്ക് മുകളിൽ വരുമാനമുള്ള കൺസോർട്യങ്ങൾക്കു മാത്രമായിരുന്നു ലേലത്തിൽ പങ്കെടുക്കാൻ അവസരം. അഹ്മദാബാദ്, കട്ടക്, ഗുവാഹതി, ലഖ്നൗ, റാഞ്ചി, ധരംശാല നഗരങ്ങളെയാണ് ടീമുകൾക്കായി ഷോർട്ലിസ്റ്റ് ചെയ്തിരുന്നത്.
2008ൽ ഐ.പി.എൽ ആരംഭിച്ചതു മുതൽ അക്ഷരാർഥത്തിൽ വളരുന്നുവെന്നതാണ് ഐ.പി.എല്ലിെൻറ സവിശേഷത. ലോകത്ത് ഏറ്റവും കൂടുതൽ കാണികളുള്ള കായിക മാമാങ്കം എന്നതിലുപരി പണമൊഴുക്കിലും മുന്നിലാണ്. ചെന്നൈ, മുംബൈ, ബാംഗ്ലൂർ, ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ്, പഞ്ചാബ്, രാജസ്ഥാൻ എന്നിവയാണ് നിലവിലെ ടീമുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.