Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എല്ലിനിടെ...

ഐ.പി.എല്ലിനിടെ വാതുവെപ്പുകാർ സമീപിച്ചെന്ന്​ കളിക്കാരൻ; അന്വേഷണം തുടങ്ങി​

text_fields
bookmark_border
ഐ.പി.എല്ലിനിടെ വാതുവെപ്പുകാർ സമീപിച്ചെന്ന്​ കളിക്കാരൻ; അന്വേഷണം തുടങ്ങി​
cancel

ദുബായ്​: കോവിഡ്​ വൈറസ്​ വ്യാപനത്തി​െൻറ പശ്ചാത്തലത്തിൽ അതീവ സുരക്ഷയിൽ ബയേ ബബ്​ളിലാണ്​ ഇന്ത്യൻ പ്രീമിയർ ലീഗി​െൻറ 13ാം സീസൺ യു.എ.ഇയിൽ നടന്നു കൊണ്ടിരിക്കുന്നത്​. എന്നാൽ ടൂർണമെൻറ്​ പുരോഗമിക്കവെ വാതുവെപ്പുകാർ സമീപിച്ചതായി ഒരു താരം പരാതിപ്പെട്ടതോടെ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗം (എ.സി.യു) കൂടുതൽ ജാഗരൂകരായിരിക്കുകയാണ്​.

പ്രത്യേക സാഹചര്യത്തിൽ കളിക്കാരെ നേരിട്ട്​ സമീപിക്കുന്നതിന്​ പകരം ഓൺലൈൻ പ്ലാറ്റ്​ഫോമുകളിലൂടെയാണ്​ വാതുവെപ്പ്​ സംഘങ്ങളുടെ പ്രവർത്തനം. കളിക്കാരൻ പരാതിപ്പെട്ട സംഭവം എ.സി.യു തലവൻ അജിത്​ സിങ്​ സ്​ഥിരീകരിച്ചു.

പ്രതികളെക്കുറിച്ച്​ അന്വേഷിക്കുകയാണെന്നും ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി വിരുദ്ധ ചട്ടങ്ങൾ പ്രകാരം വെളിപ്പെടുത്തൽ നടത്തിയ കളിക്കാര​െൻറയോ ടീമി​െൻറയോ പേര്​ പറയാൻ സാധിക്കില്ലെന്ന്​ അദ്ദേഹം അറിയിച്ചു.

ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്തുന്ന യുവതാരങ്ങൾ എല്ലാവരും തന്നെ ഇൻസ്​റ്റഗ്രാം, ട്വിറ്റർ, ഫേസ്​ബുക്ക്​ എന്നീ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്​. ഇത്​ മുതലെടുത്ത്​ ആരാധകരെന്ന വ്യാജേനയാണ്​ വാതുവെപ്പുകാർ ഒത്തുകളിക്കാനായി സമീപിക്കുന്നത്​.

അഴിമതി വിരുദ്ധ ചട്ടങ്ങൾ സംബന്ധിച്ച്​ എട്ടു ടീമിലെയും കളിക്കാരെ ബോധവാൻമാരക്കാൻ എ.സി.യു ഇക്കുറി ഓൺലൈനായി ക്ലാസ്​ സംഘടിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corruptionIPL 2020
News Summary - IPL Player Reports Corrupt Approach, BCCI ACU Begins Investigation
Next Story