മുംബൈക്ക് അഞ്ചാം തോൽവി; പഞ്ചാബിന് 12 റൺസ് വിജയം
text_fieldsപുണെ: ആവേശം അവസാന ഓവർ വരെ തുളുമ്പിപ്പരന്ന തകർപ്പൻ പോരാട്ടത്തിൽ ജയം പഞ്ചാബിന്. അനുപമമായ കളിമികവുമായി ഡിവാൾഡ് ഡെവിസും (25 പന്തിൽ 49) സൂര്യകുമാർ യാദവും (30ൽ 43) അവതാരമെടുത്തിട്ടും 12 റൺസിനായിരുന്നു പഞ്ചാബ് ജയംപിടിച്ചത്. മുംബൈക്കിത് തുടർച്ചയായ അഞ്ചാം തോൽവിയാണ്.
ജസ്പ്രീത് ബുംറയും ജയദേവ് ഉനദ്കട്ടും നയിച്ച കരുത്തുറ്റ ബൗളിങ് നിരയെ നിലംതൊടീക്കാതെ മാനത്തെത്തിച്ചായിരുന്നു ഇന്നിങ്സ് തുടങ്ങിയ പഞ്ചാബിന്റെ വെടിക്കെട്ട്. മായങ്ക് അഗർവാളും (52) ശിഖർ ധവാനും (70) നൽകിയ തകർപ്പൻ തുടക്കം ജിതേഷും ഷാറുഖും ചേർന്ന് പൂർത്തിയാക്കിയാണ് മുംബൈക്കു മുന്നിൽ 199 റൺസ് വിജയലക്ഷ്യം നൽകിയത്.
പുണെ എം.സി.എ മൈതാനത്ത് മുംബൈ ബൗളിങ് തുടക്കം മുതലേ തല്ലുകൊണ്ടു. ബുംറയൊഴികെ എല്ലാവരെയും നിർദയം അടിച്ചുപരത്തിയ മായങ്ക് അർധ സെഞ്ച്വറി കടന്നയുടൻ മടങ്ങി. ടീം സ്കോർ 97ൽ നിൽക്കെയായിരുന്നു അശ്വിന്റെ പന്തിൽ സൂര്യകുമാർ യാദവിന് ക്യാച്ച് നൽകി മടക്കം. പിറകെ ജോണി ബെയർ സ്റ്റോ (12), ലിയാം ലിവിങ്സ്റ്റോൺ (2) എന്നിവരും അതിവേഗം കൂടാരം കയറി. ചെറിയ പതർച്ച കാണിച്ചെങ്കിലും പിന്നാലെ ഒത്തുചേർന്ന ജിതേഷ് ശർമ (15 പന്തിൽ 30 നോട്ടൗട്ട്)യും ഷാറുഖ് ഖാനും (ആറിൽ 15) ആഞ്ഞുവീശിയതോടെ സ്കോറിങ് ഇരട്ടിവേഗത്തിലായി. മറുപടി ബാറ്റിങ്ങിൽ രോഹിത് നന്നായി തുടങ്ങിയെങ്കിലും 28ൽ നിൽക്കെ റബാദക്ക് വിക്കറ്റ് സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.