Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദുബൈയിൽ സിക്​സർ പൂരം;...

ദുബൈയിൽ സിക്​സർ പൂരം; മുംബൈക്ക്​ 200 റൺസ്​

text_fields
bookmark_border
ദുബൈയിൽ സിക്​സർ പൂരം; മുംബൈക്ക്​ 200 റൺസ്​
cancel

ദുബൈ: അറേബ്യൻ മണലാരുണ്യത്തിൽ സിക്​സർ മഴപെയ്യിച്ച്​ നീലപ്പട. ഫൈനൽ ബെർത്തിലേക്ക്​ നേരിട്ട്​ ടിക്കറ്റുറപ്പിക്കാനുള്ള ഐ.പി.എൽ സൂപ്പർ പോരാട്ടത്തിൽ ഡൽഹിക്കെതിരെ മുംബൈ ഇന്ത്യൻസിന്​ കൂറ്റൻ സ്​കോർ. ടോസ്​ നഷ്​ടപ്പെട്ട്​ ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി ഓപണർ ഡികോക്കും(40) സൂര്യകുമാർ യാദവും(51), ഇഷൻ കിഷനും (55*) ഹാർദിക്​ പാണ്ഡ്യയും (37) തിളങ്ങിയപ്പോൾ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ്​ നഷ്​ടത്തിൽ മുംബൈ ഇന്ത്യൻസ്​ 200 റൺസ്​ എടുത്തു. ചെറിയ സ്​കോറിന്​ മുംബൈയെ ഒതുക്കാമായിരുന്ന മത്സരത്തിൽ ഡൽഹി ബൗളർമാർക്ക്​ അവസാന നിമിഷം ട്രാക്ക്​ തെറ്റിയതോടെയാണ്​ 200 എന്ന മാജിക്​ സ്​കോറിലേക്ക്​ മുൻ ചാമ്പ്യന്മാർ എത്തിയത്​.

ക്യാപ്​റ്റൻ രോഹിത്​ ശർമയെയും കീറോൺ പൊള്ളാഡിനെയും പൂജ്യത്തിന്​ പുറത്താക്കിയപ്പോൾ ഡൽഹി ക്യാപിറ്റൽസ്​ കളി കൈക്കലാക്കി​െയന്ന്​ പ്രതീക്ഷിച്ചതാണ്​.

എന്നാൽ നാലു പേരുടെ ഇന്നിങ്​സുകൾ മുംബൈയെ കൂറ്റൻ സ്​കോറിലേക്ക്​ എത്തിച്ചു​. 25 പന്തിൽ 40 റൺസുമായി തുടക്കം ഗംഭീരമാക്കിയ ഡികോക്ക്​, ശ്രദ്ധിച്ചു കളിച്ച്​ സ്​കോർ ഉയർത്തിയ സൂര്യകുമാർ യാദവ് ​(38 പന്തിൽ 51), അവസാനം എത്തി ആളിക്കത്തിച്ച ഇഷൻ കിഷനും(30 പന്തിൽ 55), ഹാർദിക്​ പാണ്ഡ്യയും(14 പന്തിൽ 37)- എല്ലാം ഒത്തു വന്നതോടെയാണ്​ മുംബൈ ഇന്ത്യൻസ്​ സ്​കോർ 200 എന്ന മാജിക്​ നമ്പറിലേക്ക്​ എത്തിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL 2020
Next Story