വിജയിക്കാൻ 143 റൺസ് മാത്രം; ഇനി കൊൽക്കത്ത ബാറ്റ്സ്മാൻമാരുടെ ഊഴം
text_fieldsഅബൂദബി: കൊൽക്കത്ത നൈറ്റ്റൈഡേഴ്സിെൻറ ബൗളർമാർ അവരുടെ ജോലി ഭംഗിയായി നിർവഹിച്ചു. ഐ.പി.എല്ലിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 142 റൺസിൽ പിടിച്ചുകെട്ടി.
പത്ത് പന്തിൽ നിന്നും അഞ്ച് റൺസെടുത്ത ജോണി ബെയർസ്റ്റോയെ തുടക്കത്തിലേ നഷ്ടമായ ശേഷം മനീഷ് പാണ്ഡേയും (51), ഡേവിഡ് വാർണറും (36) ക്രീസിൽ ഉറച്ചുനിന്നു. പക്ഷേ ഇരുവർക്കും അതിവേഗത്തിൽ സ്കോർ നിരക്ക് ഉയർത്താനായില്ല. ഡേവിഡ് വാർണർ 30 പന്തുകളിൽ നിന്നാണ് 36 റൺസെടുത്തത്. മനീഷ് പാണ്ഡേ 38 പന്തുകളിൽ നിന്നാണ് 51 റൺസെടുത്തത്. 31 പന്തുകൾ നേരിട്ട വൃദ്ധിമാൻ സാഹക്ക് വെറും 30 റൺസെടുക്കാനേ ആയുള്ളൂ. വിക്കറ്റുകൾ കയ്യിലുണ്ടായിട്ടും സ്കോർ നിരക്കുയർത്താനാകാതെ ഹൈദരാബാദ് ബാറ്റിങ് നിര ശരിക്കും വിയർത്തു.
നാലോവറിൽ 19 റൺസ്മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത പാറ്റ് കമ്മിൻസ് തെൻറ മൂല്യം വെളിവാക്കി. മുംബൈക്കെതിരായ ആദ്യമത്സരത്തിൽ കമ്മിൻസ് പൊതിരെ തല്ലുവാങ്ങിയിരുന്നു.
ഇനി കൊൽക്കത്ത ബാറ്റിങ് നിരയുടെ ഊഴമാണ്. മികച്ച ബൗളിങ്ങ് ലൈനപ്പുള്ള ഹൈദരാബാദിെൻറ ആക്രമണത്തെ ദിനേഷ് കാർത്തികും കൂട്ടരും എങ്ങനെ അതിജീവിക്കുമെന്ന് കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.