സൂപ്പർ ലഖ്നോ
text_fieldsബാറ്റിങ് ജയന്‍റ്സ്
ലഖ്നോ ടീമിന്‍റെ ബാറ്റിങ് സ്ക്വഡ് സ്ട്രോങ്ങാണ്. രാഹുൽ നങ്കൂരമിട്ട് പുരാനോ മാർക്കസ് സ്റ്റോയിൻസോ ആഞ്ഞടിച്ചാൽ ലഖ്നോവിനെ പിടിച്ചുകെട്ടാൻ പണിയായിരിക്കും. ഓപണർ ക്വിന്‍റൺ ഡികോട്ടും ടോപ്പ് ഓർഡർ ബാറ്റിങ്ങിന് ശക്തി പകരുന്ന സാന്നിധ്യമാവും. ബൗളിങ്ങിലാണ് ലഖ്നോവിന് കുറച്ച് വെല്ലുവിളി ഉയർത്തുന്നത്. മുഹ്സിൻ ഖാനും ശിവം മാവിയുമായിരിക്കും പേസിങ് നിരയെ നയിക്കുന്നത്. പിന്നാലെ രവി ബിഷ്ണോയും ഷമാൽ ജോസഫുമെല്ലാം പന്തെറിയാനെത്തുമെങ്കിലും മികച്ച സ്പിന്നിങ് നിര ടീമിനൊപ്പം ഉണ്ടെന്ന് പറയാനാവില്ല.
ഓൾറൗണ്ട്
മികച്ച ഓൾറൗണ്ടർമാരുടെ നീണ്ട നിരയാണ് ലഖ്നോയുടെ മറ്റൊരു കരുത്ത്. ക്രുനാൽ പാണ്ഡ്യയും ദീപക ഹൂഡയും ടീമിന് വലിയ മുതൽക്കൂട്ടാവും. അവസാന ഓവറുകളിലോ ടോപ്പ് ഓർഡറിലോ ഒരുപോലെ കളിക്കാൻ കഴിവുള്ള താരമാണ് ഹൂഡ. ക്രുനാൽ പാണ്ഡ്യ മധ്യനിരയിലും ലോ ഓർഡറിലും പരിചയസമ്പന്നനായ കളിക്കാരനാണ്. കൂടാതെ മാർക്കസ് സ്റ്റോനിസ്, കൈൽ മേയേഴ്സ്, ആയുഷ് ബഡോണി തുടങ്ങിയവരും ഓൾറൗണ്ടർമാരാണ്. മാർച്ച് 24ന് രാജസ്ഥാൻ റോയൽസുമായാണ് ലഖ്നോവിന്റെ ആദ്യ മത്സരം.
സ്ക്വാഡ്
കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), ക്വിൻറൺ ഡി കോക്ക്, നിക്കോളാസ് പുരാൻ, ആയുഷ് ബഡോണി, കൈൽ മേയേഴ്സ്, മാർക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, ദേവ്ദത്ത് പടിക്കൽ, രവി ബിഷ്‌ണോയ്, നവീൻ ഉൾ ഹഖ്, ക്രുണാൽ പാണ്ഡ്യ, യുധ്വിർ സിങ്, പ്രേരക് മങ്കാദ്, യാഷ് താക്കൂർ, എ. മിശ്ര, മാർക്ക് വുഡ്, മായങ്ക് യാദവ്, മൊഹ്‌സിൻ ഖാൻ, കെ. ഗൗതം, ശിവം മാവി, അർഷിൻ കുൽക്കർണി, എം. സിദ്ധാർഥ്, ആഷ്ടൺ ടർണർ, ഡേവിഡ് വില്ലി, മുഹമ്മദ് അർഷാദ് ഖാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.