കപ്പിലുദിക്കുമോ സൺറൈസേഴ്സ്?
text_fieldsഇരപിടിക്കുകയെന്ന ലക്ഷ്യത്തോടെ താഴ്ന്നുപറക്കുന്ന പരുന്തിൻകൂട്ടത്തെപ്പോലെ ഐ.പി.എൽ കിരീടം റാഞ്ചിയെടുക്കണമെന്ന ആത്മവിശ്വാസത്തോടെയാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്.
നിരവധി സൂപ്പർ താരങ്ങളുള്ള ഹൈദരാബാദ് ഇത്തവണ പ്രധാനപ്പെട്ട ഒരു മാറ്റവുമായാണ് മൈതാനത്തെത്തുക. ദക്ഷിണാഫ്രിക്കയുടെ ഉഗ്രൻ ബാറ്ററായ എയ്ഡൻ മർക്രമാണ് നായകൻ. 2012ൽ തന്നെ ടീം രൂപവത്കരിച്ച് ഐ.പി.എൽ പോരാട്ടം ആരംഭിച്ചിരുന്നെങ്കിലും 2016ലാണ് കിരീടമെന്ന സ്വപ്നം പൂവണിഞ്ഞത്. പല സീസണുകളിലും ഗ്രൂപ് ഘട്ടങ്ങളിൽ നിന്നുതന്നെ പുറത്തായ ഹൈദരാബാദ് സംഘം ശുഭപ്രതീക്ഷയുമായാണ് രാജസ്ഥാൻ റോയൽസുമായുള്ള ആദ്യ അംഗത്തിന് ഒരുങ്ങുന്നത്. രാജീവ് ഗാന്ധി ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം.
മായങ്ക് അഗർവാളും രാഹുൽ ത്രിപാഠിയുമായിരിക്കും ഓപണർമാർ. വാഷിങ്ടൺ സുന്ദറും അഭിഷേക് ശർമയും ഓൾറൗണ്ടർമാരായി കളിക്കും. ഇരുവരും ഇടൈങ്കയൻ ബാറ്റ്സ്മാൻമാരാണ്. ബാറ്റിങ്ങിൽ അബ്ദുൽ സമദിനും തിളങ്ങാനായാൽ ഹൈദരാബാദിന് അനായാസം ജയിച്ചുകയറാനാകും. ഭുവനേഷ് കുമാർ, ഉമ്രാൻ മാലിക്, ടി. നടരാജൻ എന്നിവർ ബൗളിങ്ങുകൊണ്ട് എതിർടീമിന് കുരുക്കിടും.
ആശാൻ ബ്രയാൻ ലാറ
വെസ്റ്റിൻഡീസ് താരമായിരുന്ന ബ്രയാൻ ലാറയുടെ വെടിക്കെട്ട് ബാറ്റിങ് ആസ്വദിക്കാത്തവരായി ആരുമുണ്ടാവില്ല. ക്രിക്കറ്റിലെ വിരമിച്ചുപോയ ഒരുകൂട്ടം ലെജന്റ്സിനിടയിൽ ലാറയുടെ കളിമികവും ലോകം അംഗീകരിക്കപ്പെട്ടതാണ്.
ഏവരെയും അതിശയിപ്പിച്ച ഇദ്ദേഹമാണ് സൺറൈസേഴ്സിനെ പരിശീലിപ്പിക്കുന്നത്. എതിർടീമിന്റെ തന്ത്രങ്ങൾ അതിവേഗം പൂട്ടാനുള്ള ലാറയുടെ കഴിവും ഹൈദരാബാദിന് ഏറെ മുതൽക്കൂട്ടാവും.
ഹൈദരാബാദിന്റെ മത്സരങ്ങൾ
ഏപ്രിൽ 2 -രാജസ്ഥാൻ റോയൽസ്
ഏപ്രിൽ 7 -ലഖ്നോ സൂപ്പർ ജയന്റ്സ്
ഏപ്രിൽ 9 -പഞ്ചാബ് കിങ്സ്
ഏപ്രിൽ 14 -കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ഏപ്രിൽ 18 -മുംബൈ ഇന്ത്യൻസ്
ഏപ്രിൽ 21 -ചെന്നൈ സൂപ്പർ കിങ്സ്
ഏപ്രിൽ 24 -ഡൽഹി കാപിറ്റൽസ്
ഏപ്രിൽ 29 -ഡൽഹി കാപിറ്റൽസ്
മേയ് 4 -കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
മേയ് 7 -രാജസ്ഥാൻ റോയൽസ്
മേയ് 13 -ലഖ്നോ സൂപ്പർ ജയന്റ്സ്
മേയ് 15 -ഗുജറാത്ത് ടൈറ്റൻസ്
മേയ് 18 -റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
മേയ് 21 -മുംബൈ ഇന്ത്യൻസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.