ഐ.പി.എൽ ആരവങ്ങളിലേക്ക് യു.എ.ഇ; ആദ്യ ടീമുകൾ എത്തി
text_fieldsദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗിെൻറ (െഎ.പി.എൽ) ആരവങ്ങളിലേക്ക് വാതിൽ തുറന്ന് ആദ്യ ടീമുകൾ ദുബൈ വിമാനത്താവളത്തിൽ പറന്നിറങ്ങി. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെട്ട രാജസ്ഥാൻ റോയൽസും കിങ്സ് ഇലവൻ പഞ്ചാബുമാണ് വ്യാഴാഴ്ച യു.എ.ഇയിൽ എത്തിയത്. ഇന്നും നാളെയുമായി മറ്റു ടീമുകളും എത്തും.
തുടർച്ചയായ കോവിഡ് പരിശോധനകൾക്ക് ശേഷമേ താരങ്ങളെ പരിശീലനത്തിനിറങ്ങാൻ അനുവദിക്കൂ. ഇന്ത്യയിൽ നിന്ന് പി.സി.ആർ പരിശോധനക്ക് ശേഷം വിമാനം കയറിയ താരങ്ങളെ ദുബൈയിലും പരിശോധനക്കു വിധേയരാക്കി. ഏഴു ദിവസം ഹോട്ടൽ ക്വാറൻറീൻ. മൂന്നാം ദിവസവും ആറാം ദിവസവും വീണ്ടും പരിശോധന നടത്തും. ഇൗ ടെസ്റ്റുകളെല്ലാം നെഗറ്റിവായാൽ മാത്രമെ താരങ്ങളെ മൈതാനത്തിറങ്ങാൻ അനുവദിക്കൂ. ഇതിന് പുറമെ ഒാരോ അഞ്ചു ദിവസവും പരിശോധനയുണ്ടാവും.
അടുത്തടുത്തുള്ള ഹോട്ടലുകളിലാണ് ടീം തങ്ങുന്നത്. ഇന്നലെയെത്തിയ പഞ്ചാബ് ദുബൈ സോഫിറ്റെൽ പാം ഹോട്ടലിലാണ്. ഇന്നെത്തുന്ന വിരാട് കോഹ്ലിയുടെ ബാംഗ്ലൂർ താരങ്ങൾ തൊട്ടടുത്തുള്ള പാം ജുമൈറയിൽ തങ്ങും. ബാംഗ്ലൂരിന് പുറമെ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകളും വെള്ളിയാഴ്ച യു.എ.ഇയിൽ എത്തും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി കാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾ ശനിയാഴ്ചയാണു വരുന്നത്. കൊൽക്കത്ത, മുംബൈ ടീമുകൾ അബൂദബിയിലും മറ്റ് ടീമുകൾ ദുബൈയിലുമാണ് തങ്ങുന്നത്. കാണികളെ അനുവദിച്ച് ടൂർണമെൻറ് നടത്തണമെന്നാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിെൻറ ആഗ്രഹം. യു.എ.ഇ സർക്കാറിെൻറയും ബി.സി.സി.െഎയുടെയും നിലപാട് ഇക്കാര്യത്തിൽ നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.