രക്ഷകനായി പൂരാൻ; ലഖ്നൗവിനെതിരെ കൊൽക്കത്തക്ക് 177 റൺസ് വിജയലക്ഷ്യം
text_fieldsകൊൽക്കത്ത: ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 177 റൺസ് വിജയലക്ഷ്യം. ഐ.പി.എല്ലിന്റെ പതിനാറാം സീസണിൽ പ്ലേഓഫിലേക്ക് കടക്കുന്ന മൂന്നാമത്തെ ടീമാകാനായി ലഖ്നൗവിന് ഇന്ന് ജയം അനിവാര്യമാണ്. അതേസമയം ജയിച്ചാലും കെ.കെ.ആറിന് ഇന്ന് പ്ലേഓഫിലെത്താൻ കഴിയില്ല.
ടോസ് നഷ്ടമായി ആദ്യം ബാറ്റെടുത്ത ക്രുണാൽ പാണ്ഡ്യയും സംഘവും എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസെടുത്തത്. ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞ ലഖ്നൗവിന് രക്ഷകനായത് നികോളാസ് പൂരാനാണ്. 30 പന്തുകളിൽ 58 റൺസെടുത്ത താരം അഞ്ച് സിക്സും നാല് ഫോറുകളുമാണ് പറത്തിയത്.
മൂന്നാം ഓവറിൽ കരൺ ശർമയെ നഷ്ടമായ ലഖ്നൗവിന്റെ ഇന്നിങ്സ് മുമ്പോട്ട് നയിച്ചത് പ്രേരക് മങ്കാദും (26) ക്വിന്റൻ ഡീകോക്കും (28) ചേർന്നായിരുന്നു. എന്നാൽ, ഇരുവരും പുറത്തായതോടെ ടീം പരുങ്ങലിലായി. മാർകസ് സ്റ്റോയിനിസ് സംപൂജ്യനായും നായകൻ ക്രുണാൽ ഒമ്പത് റൺസുമെടുത്ത് എളുപ്പം മടങ്ങി. തുടർന്ന് ആയുഷ് ബധോനിയെ (25) കൂട്ടുപിടിച്ച് പൂരാൻ ആഞ്ഞടിച്ചതോടെയാണ് സ്കോർ 150 കടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.