പാണ്ഡ്യയുടെ പ്രതികാരം; സഞ്ജുവിന്റെ രാജസ്ഥാൻ 118-ന് ഓൾ ഔട്ട്
text_fieldsജയ്പുർ: സ്വന്തം തട്ടകത്തിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ വഴങ്ങിയ വമ്പൻ തോൽവിക്ക് പകരംവീട്ടാനായി രാജസ്ഥാൻ റോയൽസിനെ അവരുടെ ഹോംഗ്രൗണ്ടിൽ 118 റൺസിന് പുറത്താക്കി ഗുജറാത്ത് ടൈറ്റാൻസ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സഞ്ജുവിനെയും സംഘത്തെയും ഗുജറാത്ത് ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. 17.5 ഓവറിൽ 118 റൺസിന് എല്ലാവരും പുറത്തായി.
നായകൻ സഞ്ജു സാംസൺ (20 പന്തുകളിൽ 30) ഒഴിച്ചുള്ളവരാരും 20 റൺസ് പോലും നേടിയില്ല. രണ്ടാമത്തെ ഓവറിൽ തന്നെ ജോസ് ബട്ലറിനെ പുറത്താക്കി ഹർദിക് പാണ്ഡ്യയാണ് എതിരാളികൾക്ക് ആദ്യ ഷോക്ക് സമ്മാനിച്ചത്. എന്നാൽ, യശസ്വി ജെയ്സ്വാളും സഞ്ജുവും ചേർന്ന് പതിയെ സ്കോർ ഉയർത്തി. ആറാമത്തെ ഓവറിൽ ജെയ്സ്വാൾ (11 പന്തുകളിൽ 14) റണ്ണൗട്ടായി മടങ്ങിയെങ്കിലും മികച്ച രീതിയിൽ ബാറ്റ് ചെയ്ത സഞ്ജു ഏഴാമത്തെ ഓവറിൽ സ്കോർ 60 റൺസിലെത്തിച്ചു.
എന്നാൽ, ജോഷ്വ ലിറ്റിൽ എറിഞ്ഞ പന്തിൽ പാണ്ഡ്യക്ക് പിടി നൽകി സഞ്ജു പോയതോടെ രാജസ്ഥാന്റെ തകർച്ച തുടങ്ങി. നാല് റോയൽസ് ബാറ്റർമാർ രണ്ടക്കം കാണാതെ തുടർച്ചയായി കൂടാരം കയറി. റാഷിദ് ഖാനായിരുന്നു അതിന് ചുക്കാൻ പിടിച്ചത്. നാലോവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് അഫ്ഗാൻ താരം വീഴ്ത്തിയത്. ഗുജറാത്ത് ബൗളർമാരെല്ലാം തന്നെ ജയ്പൂരിൽ കിടിലൻ ഫോമിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.