കോഹ്‍ലിക്കും ഡുപ്ലെസ്സിക്കും മാക്സ്വെല്ലിനും ഫിഫ്റ്റി; ലഖ്നൗവിന് ബാംഗ്ലൂരിന്റെ സൂപ്പർ ചലഞ്ച്
text_fieldsബെംഗളൂരു: ഐ.പി.എല്ലിലെ 15-ാം മത്സരത്തിൽ ടോസ് നേടി ബൗളിങ്ങിനിറങ്ങിയ ലഖ്നൗ സൂപ്പർ ജയന്റ്സിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഷോക്ക്. ആദ്യം ബാറ്റെടുത്ത മൂന്ന് താരങ്ങളും അർധ സെഞ്ച്വറിയടിച്ചതോടെ ബാംഗ്ലൂർ ലഖ്നൗവിന് മുന്നിൽ വെച്ചത് 213 റൺസ് വിജയ ലക്ഷ്യം. സ്കോർ: 212 (2 wkts, 20 Ov)
കെ.കെ.ആറിനെതിരായ 81 റൺസിന്റെ കനത്ത തോൽവിക്ക് ശേഷം വിജയം തേടിയിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി മുൻ നായകൻ വിരാട് കോഹ്‍ലിയാണ് വെടിക്കെട്ട് തുടങ്ങിയത്. 44 പന്തുകളിൽ 61 റൺസെടുത്ത താരം നാല് ബൗണ്ടറികളും നാല് സിക്സറുകളും പറത്തി. അമിത് മിശ്രയുടെ പന്തിൽ സ്റ്റോയിനിസിന് പിടിനൽകിയാണ് താരം മടങ്ങിയത്.
തുടർന്ന് നായകൻ ഫാഫ് ഡു പ്ലെസ്സിസും ഗ്ലെൻ മാക്സ്വെല്ലുമാണ് കൂറ്റനടിക്ക് നേതൃത്വം നൽകിയത്. നായകൻ 44 പന്തുകളിൽ 79 റൺസെടുത്തു. അഞ്ച് വീതം ബൗണ്ടറികളും സിക്സറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. മാക്സ്വെൽ 29 പന്തുകളിൽ ആറ് കൂറ്റൻ സിക്സറുകളും മൂന്ന് ബൗണ്ടറികളുംമടക്കം 59 റൺസുമെടുത്തു.
സീസണിലെ രണ്ടാമത്തെ അർധ സെഞ്ച്വറിയാണ് കോഹ്‍ലി ഇന്ന് കുറിച്ചത്. നേരത്തേ ഇതേ മൈതാനത്തു വച്ചു തന്നെയായിരുന്നു താരത്തിന്റെ ആദ്യ ഫിഫ്റ്റി. മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ പുറത്താവാതെ 82 റണ്‍സാണ് കോഹ്‍ലി അടിച്ചെടുത്തത്.
ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗംഭീര ജയത്തോടെ തുടങ്ങിയ ആര്‍.സി.ബി രണ്ടാമത്തെ കളിയില്‍ തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു. അതേസമയം, ഇതിനകം മൂന്നു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലഖ്നൗവിന്റെ അക്കൗണ്ടിലുള്ളത് രണ്ടു ജയവും ഒരു തോല്‍വിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.