ആദ്യ ഇന്നിങ്സിൽ ഇരട്ട സെഞ്ച്വറി; പിന്നാലെ സെഞ്ച്വറിയും- അപൂർവ റെക്കോഡിലേക്ക് ബാറ്റുവീശി യശസ്വി
text_fieldsഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യക്കായി അരങ്ങേറിയ ആദ്യ മത്സരത്തിൽ തുടർച്ചയായ ശതകങ്ങളുമായി യശസ്വി ജയ്സ്വാൾ കുറിച്ചത് അപൂർവ ചരിത്രം. മധ്യപ്രദേശിനെതിരെ ആദ്യ ഇന്നിങ്സിൽ ഇരട്ട സെഞ്ച്വറി നേടിയ താരം തൊട്ടുപിറകെ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയും നേടിയാണ് റെക്കോഡിട്ടത്.
259 പന്തിലായിരുന്നു യശസ്വി ആദ്യ ഇന്നിങ്സിൽ 213 റൺസ് കുറിച്ചതെങ്കിൽ കുറെകൂടി ആക്രമണോത്സുകമായി കളിച്ചാണ് തൊട്ടുപിറകെ സെഞ്ച്വറി പിന്നിട്ടത്. ബാറ്റിങ് തുടരുന്ന താരം 132 പന്തിൽ 121 റൺസ് നേടിയിട്ടുണ്ട്. ആദ്യ ഇന്നിങ്സിൽ അഭിമന്യു ഈശ്വരനും സെഞ്ച്വറി നേടിയപ്പോൾ റെസ്റ്റ് ഓഫ് ഇന്ത്യ 484 റൺസ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശ് 294 റൺസിലൊതുങ്ങി. യാഷ് ദുബെയുടെ സെഞ്ച്വറി (109) ആയിരുന്നു ടീമിനെ മാന്യമായ സ്കോറിലെത്തിച്ചത്.
വീണ്ടും ബാറ്റിങ്ങിനിറങ്ങിയ റെസ്റ്റ് ഓഫ് ഇന്ത്യ നിരയിൽ അതിവേഗമായിരുന്നു വിക്കറ്റ് വീഴ്ച. ജയ്സ്വാൾ പിടിച്ചുനിന്ന് ബാറ്റുവീശിയപ്പോഴും മറ്റുള്ളവർ അതിവേഗം കൂടാരം കയറി. 49 ഓവർ പൂർത്തിയാകുമ്പോൾ ഏഴു വിക്കറ്റിന് 201 റൺസ് എന്ന നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.