ജോഷ് ലിറ്റിൽ; ട്വന്‍റി-20 ലോക ഇലവനിലെ ഐറിഷ് താരം, ഗുജറാത്തിന്‍റെ 4.4 കോടി
text_fieldsഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) 2022ലെ ലോക ട്വന്‍റി-20 ഇലവനിൽ ഇടംനേടി അയർലൻഡിന്‍റെ ഇടംകൈയൻ പേസർ ജോഷ് ലിറ്റിൽ. ട്വന്‍റി-20 ലോകകപ്പിൽ ഉൾപ്പെടെ നടത്തിയ മിന്നുംപ്രകടനമാണ് 23കാരനായ താരത്തെ ലോക ഇലവനിൽ എത്തിച്ചത്.
ട്വന്‍റി-20യിൽ കഴിഞ്ഞ വർഷത്തെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാംസ്ഥാനത്താണ് ജോഷ് ലിറ്റിൽ. 39 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇതിൽ 11ഉം ട്വന്‍റി-20 ലോകകപ്പിലായിരുന്നു. ജൂലൈയിൽ ന്യൂസിലാൻഡിനെതിരെ നടന്ന മത്സരത്തിലെ നാല് വിക്കറ്റ് നേട്ടമാണ് മികച്ച പ്രകടനം. ലോകകപ്പിൽ ഇംഗ്ലണ്ടിനെ അഞ്ച് റൺസിന് അയർലൻഡ് പരാജയപ്പെടുത്തിയപ്പോൾ ബൗളിങ് കുന്തമുനയായത് ജോഷ് ലിറ്റിലായിരുന്നു.
അയര്‍ലന്‍ഡില്‍ നിന്നും ഐ.പി.എല്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും ജോഷ് ലിറ്റിലിനാണ്. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നെറ്റ്‌സ് ബൗളറായിരുന്നു താരത്തിന്‍റെ വില മനസിലാക്കിയ ഗുജറാത്ത് ടൈറ്റൻസ് ഇത്തവണ 4.4 കോടി രൂപക്കാണ് ലിറ്റിലിനെ സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റന്‍സും ലഖ്നോ സൂപ്പര്‍ ജയന്റ്‌സും തമ്മിലായിരുന്നു ലിറ്റിലിന് വേണ്ടി ലേലത്തിൽ ഏറ്റുമുട്ടിയത്.
140 കിലോമീറ്റര്‍ സ്പീഡില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ സാധിക്കുമെന്നതാണ് ജോഷ് ലിറ്റിലിനെ അപകടകാരിയാക്കുന്നത്. 53 ട്വന്‍റി-20യിൽ നിന്ന് 62 വിക്കറ്റും, 25 ഏകദിനത്തിൽ നിന്ന് 38 വിക്കറ്റും താരം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.