'ഇന്ത്യയിലെ ആദ്യത്തെ പള്ളി'; കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദിലെ ചിത്രം പങ്കുവെച്ച് ഇർഫാൻ പത്താൻ
text_fieldsന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമാകുന്നു. കൊടുങ്ങല്ലൂർ ചേരമാൻ പെരുമാൾ മസ്ജിദിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് ഇർഫാൻ കുറിച്ചതിങ്ങനെ.''ഇത് ഇന്ത്യയിലെ ആദ്യത്തെ പള്ളിയാണ്. ഞാനെവിടെയാണ് നിൽക്കുന്നത് എന്ന് പറയാമോ?. എല്ലാവർക്കും സന്തോഷം നിറഞ്ഞ വെള്ളിയാഴ്ച ആശംസിക്കുന്നു''.
നിമിഷ നേരങ്ങൾ കൊണ്ടുതന്നെ ഉത്തരവുമായി മലയാളികൾ എത്തി. 2018ൽ കേരളത്തിൽ എത്തിയപ്പോഴായിരുന്നു ഇർഫാൻ ചേരമാൻ മസ്ജിദ് സന്ദർശിച്ചത്. മസ്ജിദിനെക്കുറിച്ച് വളരെ നാളുകൾക്ക് മുേമ്പ കേട്ടിരുന്നുവെന്നും ഇന്ത്യയിലെ ആദ്യത്തെ മസ്ജിദിനെക്കുറിച്ച് പിതാവ് തന്നെയും സഹോദരൻ യൂസുഫ് പത്താനെയും പഠിപ്പിച്ചിരുന്നതായും ഇർഫാൻ അന്ന് പറഞ്ഞിരുന്നു.
കൊടുങ്ങല്ലൂരിൽ സ്വകാര്യ സന്ദർശനത്തിന് എത്തിയപ്പോഴാണ് ഇർഫാൻ പ്രത്യേക താൽപര്യമെടുത്ത് മസ്ജിദ് സന്ദർശിച്ചത്. കുടുംബ സമേതം ഒരിക്കൽ കൂടി പള്ളിയിലെത്തുമെന്നും ഇർഫാൻ അന്ന് പ്രതികരിച്ചിരുന്നു. എ.ഡി 629ലാണ് മസ്ജിദ് നിർമിച്ചതെന്ന് കരുതപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.