ലങ്കൻ പ്രീമിയർ ലീഗിൽ കളിക്കാനായി ഇർഫാൻ പത്താൻ ശ്രീലങ്കയിലെത്തി
text_fieldsന്യൂഡൽഹി: മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ ലങ്കൻ പ്രീമിയർ ലീഗിൽ കളിക്കാനായി ശ്രീലങ്കയിലെത്തി. പുതിയ യാത്രക്കായി മുന്നോട്ട് നോക്കുന്നുവെന്ന് ശ്രീലങ്കയിൽ നിന്നുള്ള ചിത്രത്തിനൊപ്പം ഇർഫാൻ പത്താൻ കൂട്ടിച്ചേർത്തു.
കാൻഡി ടസ്കേഴ്സ് ടീമിനുവേണ്ടിയാണ് ഇർഫാൻ പത്താൻ കളത്തിലിറങ്ങുന്നത്. യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ, ശ്രീലങ്കക്കാരായ കുശാൽ പെരേര, കുശാൽ മെൻഡിസ്, ഇംഗ്ലണ്ടിൽ നിന്നുള്ള ലിയാം പ്ലങ്കറ്റ് എന്നിവരടങ്ങുന്ന ടീമിലാണ് ഇർഫാൻ കളിക്കുന്നത്.
ഇന്ത്യക്കായി 120 ഏകദിനങ്ങളിലും 29 ടെസ്റ്റുകളിലും 24 ട്വൻറി 20യിലും ഇർഫാൻ പത്താൻ കളത്തിലിറങ്ങിയിട്ടുണ്ട്. തുടർന്ന് ഇന്ത്യൻ ടീമിലും ഐ.പി.എല്ലിലും അവസരം ലഭിക്കാതെയായതോടെ ഇർഫാൻ പത്താൻ ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. 2007ൽ ഇന്ത്യ ട്വൻറി 20 ലോകകപ്പ് സ്വന്തമാക്കുേമ്പാൾ ഫൈനലിൽ പത്താനായിരുന്നു മാൻ ഓഫ് ദി മാച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.