ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഇർഫാൻ പത്താൻ; ടൂർണമെന്‍റിലെ ഫേവറൈറ്റുകളിലൊന്നില്ല!
text_fieldsക്രിക്കറ്റിന്‍റെ വിശ്വ പോരാട്ടത്തിന് അരങ്ങുണരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ആസ്ട്രേലിയ ടീമുകൾ അവസാന നാലിൽ എത്തുമെന്നാണ് താരം പറയുന്നത്.
ടൂർണമെന്‍റിലെ ഫേവറൈറ്റുകളിലൊന്നായ പാകിസ്താന് പത്താന്‍റെ പട്ടികയിൽ ഇടംപിടിക്കാനായില്ല. കിരീട പ്രതീക്ഷയുള്ള ടീം ഇന്ത്യ മികച്ച ഫോമിലാണ്. ഏഷ്യാ കപ്പ് കിരീടം നേടിയ ടീം, സൂപ്പർ താരങ്ങളില്ലാതെ കളിക്കാനിറങ്ങി ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയും ഒരു മത്സരം ബാക്കിനിൽക്കെ സ്വന്തമാക്കി. ഏകദിന പരമ്പരയിൽ ന്യൂസിലൻഡിനെ തോൽപിച്ചാണ് ഇംഗ്ലണ്ട് എത്തുന്നത്. ആസ്ട്രേലിയക്കെതിരായ പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങൾ കൈവിട്ട ദക്ഷിണാഫ്രിക്ക, ബാക്കിയുള്ള മൂന്നു മത്സരങ്ങളിൽ തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്. 3-2ന് പരമ്പരയും കൈക്കലാക്കി.
ഏഷ്യാ കപ്പിൽ ഇന്ത്യയോട് പാകിസ്താൻ 228 റൺസിന്‍റെ തോൽവി വഴങ്ങിയിരുന്നു. പരിക്കേറ്റ സ്റ്റാർ പേസർ നസീം ഷായുടെ അഭാവവും ലോകകപ്പിൽ പാകിസ്താന് തിരിച്ചടിയാകും. ഒക്ടോബർ അഞ്ചിന് ഇംഗ്ലണ്ട്-ന്യൂസിലൻഡ് മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം എട്ടിന് ആസ്ട്രേലിയക്കെതിരെയാണ്. 14ന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാകിസ്താനെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.