ട്രോളുകളിൽ പതറാതെ ഇർഫാൻ പഠാൻ; ഉദയ്പുർ കൊലപാതകത്തിൽ വീണ്ടും ട്വീറ്റ്
text_fieldsസമൂഹമാധ്യമങ്ങളിൽ തന്റെ നിലപാടുകൾ തുറന്നുപറയുന്നയാളാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. പലപ്പോഴും ഇതിന്റെ പേരിൽ അദ്ദേഹത്തെ ട്രോളന്മാരും സംഘപരിവാർ അനുയായികളും വേട്ടയാടാറും ഉണ്ട്. അപ്പോഴൊക്കെ കൂടുതൽ കരുത്തോടെ നിലപാട് തുറന്നുപറയുകയാണ് അദ്ദേഹം ചെയ്യാറുള്ളത്.
കഴിഞ്ഞ ദിവസവും ഇത്തരമൊരു സംഭവം സൈബർ ലോകത്തുണ്ടായി. ഉദയ്പുർ കൊലപാതകത്തിലായിരുന്നു ഇർഫാൻ പഠാന്റെ ആദ്യ ട്വീറ്റ്. 'നിങ്ങൾ ഏത് വിശ്വാസമാണ് പിന്തുടരുന്നത്, ഒരു നിരപരാധിയുടെ ജീവനെടുക്കുന്നത് മുഴുവൻ മനുഷ്യരാശിയുടേയും ജീവനെടുക്കുന്നതിന് തുല്യമാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ട്വീറ്റ്.
സോഷ്യൽ മീഡിയയിലെ മറ്റ് പല സെലിബ്രിറ്റികളും ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടിരുന്നെങ്കിലും ഇർഫാനെ മാത്രമായി തിരഞ്ഞുപിടിച്ച് ഒരുസംഘം ആളുകൾ ട്രോളുകയും വിമർശിക്കുകയുമായിരുന്നു. ഉദയ്പുർ കൊലപാതകത്തിലെ കുറ്റവാളികളുടെ വിശ്വാസം എന്താണെന്ന് താരം വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ടായിരുന്നു ഹിന്ദുത്വ വാദികൾ അദ്ദേഹത്തെ വേട്ടയാടിയത്.
There should be no place for violence in our country!
— Irfan Pathan (@IrfanPathan) June 30, 2022
ഇർഫാന്റെ സ്വത്വബോധത്തെ മുറിവേൽപ്പിക്കുക എന്നതായിരുന്നു സംഘപരിവാർ ഹാൻഡിലുകളുടെ ലക്ഷ്യം. എന്നാൽ സൈബർ ആക്രമണങ്ങളിൽ പകച്ച് പിൻമാറാതെ അദ്ദേഹം വീണ്ടും ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു. 'നമ്മുടെ രാജ്യത്ത് അക്രമത്തിന് യാതൊരു സ്ഥാനവുമില്ല' എന്നായിരുന്നു ഇർഫാന്റെ രണ്ടാമത്തെ ട്വീറ്റ്. സൈബർ ആക്രമണങ്ങളിൽ പ്രകോപിതനാകാത്ത അദ്ദേഹത്തിന്റെ നിലപാടിനെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.