ഐ.പി.എല്ലിനായി കിവീസ് താരങ്ങൾ പാക് പര്യടനത്തിൽ നിന്ന് പിൻവാങ്ങി; ഐ.സി.സി ഉറങ്ങുകയാണോയെന്ന് ഇൻസമാം
text_fieldsഇസ്ലാമാബാദ്: ട്വന്‍റി20 ലോകകപ്പിന് മുമ്പ് ന്യൂസിലൻഡ് ക്രിക്കറ്റ് ടീം ബംഗ്ലാദേശിനും പാകിസ്താനുമെതിരെ പരിമിത ഓവർ പരമ്പരകൾ കളിക്കുന്നുണ്ട്. 18 വർഷത്തിന് ശേഷം ബ്ലാക്ക് ക്യാപ്സ് പാകിസ്താൻ സന്ദർശിക്കുന്നുവെന്നതിനാൽ തന്നെ വലിയ പ്രാധാന്യമാണ് പരമ്പരക്ക് കൈവന്നിരിക്കുന്നത്.
പാകിസ്താൻ ഒന്നാം നിര താരങ്ങളെ കളത്തിലിറക്കുേമ്പാൾ ന്യൂസിലൻഡിന്‍റെ ലോകകപ്പ് സ്ക്വാഡിലുള്ള എഴ് താരങ്ങൾ പരമ്പരയിൽ കളിക്കുന്നില്ല. നായകൻ കെയ്ൻ വില്യംസൺ അടക്കം ഏഴു താരങ്ങളെ യു.എ.ഇയിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കാനായി റിലീസ് ചെയ്തിരിക്കുകയാണ് ന്യൂസിലൻഡ് ക്രിക്കറ്റ് അസോസിയേഷൻ.
ഐ.പി.എല്ലിനായി കിവീസ് താരങ്ങൾ പരമ്പരയിൽ നിന്ന് പിൻവാങ്ങിയതിൽ കടുത്ത അമർഷം രേഖപ്പെടുത്തുകയാണ് മുൻ പാക് താരങ്ങളായ ഇൻസമാമുൽ ഹഖും സൽമാൻ ബട്ടും. കളിക്കാർ അന്താരാഷ്ട്ര മത്സരങ്ങളേക്കാൾ സ്വകാര്യ ലീഗുകൾക്ക് പ്രാധാന്യം കൊടുക്കുകയാണെന്നും ഐ.സി.സിയെന്താണ് വിഷയത്തിൽ മൗനം പാലിക്കുന്നതെന്നും ഇൻസി ചോദിച്ചു.
'പാകിസ്താൻ എവിടെ കളിക്കാൻ പോയാലും പ്രധാന ടീമിനെതിരെ കളിക്കാൻ സാധിക്കുന്നില്ല. ഞങ്ങൾ ദക്ഷിണാഫ്രിക്കയിൽ ചെന്നപ്പോൾ താരങ്ങളെ അവർ ഐ.പി.എൽ കളിക്കാൻ വിട്ടു. ഐ.പി.എല്ലിനായി എട്ടു ന്യൂസിലൻഡ് കളിക്കാരാണ് വരാൻ പോകുന്ന പരമ്പരയിൽ നിന്ന് പിൻമാറിയത്. ഇംഗ്ലണ്ട് പര്യടനത്തിൽ ടീം ക്യാമ്പിൽ കോവിഡ് പടർന്നു പിടിക്കുകയും ചെയ്തിരുന്നു' -തന്‍റെ യൂട്യൂബ് ചാനലിലൂടെ ഇൻസമാം പറഞ്ഞു.
'പ്രധാന താരങ്ങൾക്കെതിരെ കളിക്കാൻ സാധിക്കാത്തതിനാൽ പാകിസ്താന് മതിയായ പരിശീലനം ലഭിക്കുന്നില്ല. ഐ.സി.സി എന്താണ് ചെയ്യുന്നത്?. എന്ത് സന്ദേശമാണ് അവർ നൽകാൻ ഉദ്ദേശിക്കുന്നത്?. കളിക്കാർ അന്താരാഷ്ട്ര മത്സരങ്ങളേക്കാൾ സ്വകാര്യ ലീഗുകൾക്ക് പ്രാധാന്യം കൊടുക്കുന്നത്. മൊത്തത്തിൽ ഇക്കാര്യം പരിശോധിക്കുകയാണെങ്കിൽ പാകിസ്താനെതിരെ മാത്രമാണ് ഇത് നടക്കുന്നത്' -അദ്ദേഹം കൂട്ടിച്ചേർത്തു.
'ഐ.പി.എല്ലാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗെന്ന് എല്ലാവർക്കുമറിയാം. പാക് താരങ്ങൾ ഒഴികെ മറ്റെല്ലാവരും അതിൽ കളിക്കാൻ താൽപര്യപ്പെടും. മേജർ ടീമുകളൊന്നും ഐ.പി.എൽ കാലത്ത് പരമ്പര വെക്കില്ല. ഇപ്പോൾ ഐ.പി.എൽ സമയത്ത് പാകിസ്താനെതിരെ ന്യൂസിലൻഡ് കളിക്കാനെരുങ്ങുേമ്പാൾ എട്ട് താരങ്ങൾ പരമ്പരയിൽ നിന്ന് പുറത്തായി. ബി.സി.സി.ഐക്കാണ് അധികാരം, അവരാണിപ്പോൾ ക്രിക്കറ്റ് ഭരിക്കുന്നത്' -ബട്ട് പറഞ്ഞു.
ട്രെൻറ് ബോൾട്ട്, കൈൽ ജാമിസൺ, ലോക്കി ഫെർഗൂസൻ, ജിമ്മി നീഷാം, മിച്ചൽ സാൻഡ്നർ, ടിം സീഫർട്ട് എന്നീ താരങ്ങളാണ് ഐ.പി.എൽ കളിക്കാനായി യു.എ.ഇയിലേക്ക് പോകുന്നത്. ട്വന്‍റി20 ലോകകപ്പ് സ്ക്വാഡിലില്ലാത്ത ടോം ലഥാമാണ് രണ്ട് പരമ്പരയിലും കിവീസിനെ നയിക്കുന്നത്. സെപ്റ്റംബർ 19 മുതലാണ് ഐ.പി.എൽ 2020ന്‍റെ ശേഷിക്കുന്ന മത്സരങ്ങൾ അരങ്ങേറുക. ഒക്ടോബർ 17 മുതലാണ് ട്വന്‍റി20 ലോകകപ്പിന്‍റെ ആരംഭം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.