കോവിഡിനിടയിൽ കളിയിലൂടെ സന്തോഷം പകരുന്നത് ഞങ്ങളുടെ ഉത്തരവാദിത്തം -ക്രിസ് മോറിസ്
text_fieldsമുംബൈ: കോവിഡിനിടയിൽ ഐ.പി.എൽ വേണോ എന്ന വിവാദത്തിൽ നിലപാട് വ്യക്തമാക്കി രാജസ്ഥാൻ റോയൽസ് താരം ക്രിസ് മോറിസ്. ''കഴിഞ്ഞ ദിവസങ്ങളിലെല്ലാം രാജ്യത്തെ കോവിഡ് അവസ്ഥയെ കുറിച്ചായിരുന്നു ടീമിലെ സംസാരങ്ങൾ. രാജ്യത്തിൻെറ ചില ഭാഗങ്ങളിൽ മഹാമാരി വലിയ ദുരന്തമായി മാറിയിരിക്കുന്നു. ഈ ഘട്ടത്തിൽ ഐ.പി.എൽ നടക്കുന്നതും കാണികൾക്ക് സന്തോഷം പകരാനായി കളിക്കുന്നതും ഞങ്ങളുടെ ഉത്തരവാദിത്തമാണ്. മത്സരം ജയിച്ചാലും തോറ്റാലും ഈ ഘട്ടത്തിൽ ആളുകൾക്ക് സന്തോഷം പകരുന്നത് സ്പോർട്സിൻെറ വിജയമാണ്'' -ക്രിസ് മോറിസ് പറഞ്ഞു.
ഇന്ത്യയിൽ കോവിഡ് വ്യാപനം ഭീതിത സാഹചര്യത്തിലേക്ക് വഴിമാറിയിരിക്കേ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നതിൽ പ്രതികരണവുമായി മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ആദം ഗിൽക്രിസ്റ്റ് രംഗത്തെിയിരുന്നു. ''കോവിഡ് സംഖ്യ ഭീതിപ്പെടുത്തുന്നതാണ്. ഇന്ത്യയിലുള്ള എല്ലാവർക്കും ശുഭകരമായിരിക്കട്ടെ. ഐ.പി.എൽ തുടരുന്നത് അനുചിതമാണോ?. അതോ എല്ലാ രാത്രിയിലും വേണ്ട പ്രധാനപ്പെട്ട കാര്യമാണോ?. എന്താണ് നിങ്ങൾ ചിന്തിക്കുന്നത്?. നിങ്ങൾക്കൊപ്പം പ്രാർഥനകളുണ്ട്്.'' -ആദം ഗിൽക്രിസ്റ്റ് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.