Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightന്യൂസിലാൻഡിനെതിരായ...

ന്യൂസിലാൻഡിനെതിരായ നിർണായക മത്സരത്തിനിറങ്ങും മുമ്പ്​ ഇന്ത്യ മൂന്ന്​ മാറ്റം വരുത്തണമെന്ന്​ മുൻ പാക്​ ക്യാപ്​റ്റൻ

text_fields
bookmark_border
ന്യൂസിലാൻഡിനെതിരായ നിർണായക മത്സരത്തിനിറങ്ങും മുമ്പ്​ ഇന്ത്യ മൂന്ന്​ മാറ്റം വരുത്തണമെന്ന്​ മുൻ പാക്​ ക്യാപ്​റ്റൻ
cancel

ന്യൂഡൽഹി: ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യക്കിന്ന്​ നിർണായക മത്സരമാണ്​. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ തോറ്റാൽ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണം പ്രയാസകരമാവും. പാകിസ്​താനുമായുള്ള മത്സരം തോറ്റതോടെ ന്യൂസിലാൻഡുമായുള്ള കളി ജയിക്കേണ്ടത്​ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനിവാര്യമായി. ന്യൂസിലാൻഡിനെതിരെ ഇന്ത്യ പ്ലേയിങ്​ ഇലവനിൽ മാറ്റം വരുത്തുമെന്ന്​ റിപ്പോർട്ടുകളുണ്ട്​. എന്നാൽ, ഇക്കാര്യം ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മത്സരത്തിന്​ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇന്ത്യ പ്ലേയിങ്​ ഇലവനിൽ വരുത്തേണ്ട നിർണായക മാറ്റങ്ങളെ കുറിച്ച്​ പ്രസ്​താവനയുമായി രംഗത്തെത്തിയിരിക്കുകയാണ്​ പാകിസ്​താൻ മുൻ ക്യാപ്​റ്റൻ സൽമാൻ ബട്ട്​.

കുറേക്കാലമായി മികച്ച ഫോമിലുള്ള ഇഷാൻ കിഷനെ ഇന്ത്യ ഉപയോഗപ്പെടുത്തണമെന്ന്​ സൽമാൻ ബട്ട്​ പറഞ്ഞു. മികച്ച സ്​പിന്നറായ അശ്വിനെ പ്ലേയിങ്​ ഇലവനിലേക്ക്​ കൊണ്ട്​ വരണം. വിക്കറ്റെടുക്കാൻ കഴിയുന്ന ​ബൗളറാണ്​ അശ്വിനെന്നും അദ്ദേഹം തന്‍റെ യുട്യൂബ്​ ചാനലിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു.

ഹാർദിക്ക്​ പാണ്ഡ്യ പൂർണമായും മത്സരത്തിന്​ സന്നദ്ധന​ല്ലെങ്കിൽ ശാർദുൽ താക്കൂറിനെ കളിപ്പിക്കണം. പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിനായി സംഭാവന നൽകാൻ കഴിവുള്ള താരമാണ്​ ശാർദുൽ താക്കൂർ. ഇഷാൻ കിഷൻ രോഹിതിനൊപ്പം ഇന്നിങ്​സ്​ ഓപ്പൺ ചെയ്യണം. ​കെ.എൽ.രാഹുൽ മൂന്നാമതായും കോഹ്​ലി നാലാമതായും ക്രീസിലെത്തണമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന്​ വിജയങ്ങളുമായി പാകിസ്​താനാണ്​ ഗ്രൂപ്പ്​ രണ്ടിൽ ഒന്നാമത്​. രണ്ട്​ മത്സരങ്ങളിൽ ഒന്ന്​ ജയിച്ച അഫ്​ഗാനിസ്​താൻ രണ്ടാമതും. രണ്ട്​ മത്സരങ്ങളിലും വിജയം നേടാതിരുന്ന സ്​കോട്ട്​ലാൻഡാണ്​ അവസാന സ്ഥാനത്ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T20 World Cup 2021
News Summary - 'I've been saying this for a long time': Ex-Pakistan skipper suggests 3 changes for India against New Zealand
Next Story